തെലുങ്ക് നിര്‍മാതാവും നടനുമായ നവീനും നടി ഭാവനയും വിവാഹിതരായി

Join our Whats App Group
Spread the love

തിരുവമ്പാടി ക്ഷേത്ര നടയില്‍ വച്ച് തെലുങ്ക് നിര്‍മാതാവും നടനുമായ നവീനും നടി ഭാവനയും വിവാഹിതരായി. ആശംസകള്‍ നേരാന്‍ മലയാളത്തിലെ പ്രിയനടിമാര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ എത്തി. ലെന, മഞ്ജു വാര്യര്‍, നവ്യനായര്‍, ഭാഗ്യലക്ഷ്മി, ഭാമ, ഷംന കാസിം, മൃദുല വാരിയര്‍, ഷഫ്‌ന, രചന, ശ്രിത ശിവദാസ്, ശില്‍പബാല, മിയ, കൃഷ്ണപ്രഭ, രാധ തുടങ്ങിയ നിരവധി നായികമാര്‍ വിവാഹ വേദി കീഴടക്കി.
ഭാവനയുടെ വിവാഹത്തെ സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണു പുറത്തെത്തിയത്. വിവാഹം മുടങ്ങിയെന്നും ഇല്ലെന്നും സംബന്ധിച്ച് ഊഹാപോഹ വാര്‍ത്തകളുടെ വന്‍നിര. സമചിത്തത കൈവിടാതെയാണ് നടിയും അതിനേക്കാളുപരി നവീനും ഈ വിഷയത്തോടു പ്രതികരിച്ചത്. ഭാവനയുടെ പിതാവിന്റെ മരണവും നവീന്റെ അമ്മയുടെ മരണവും വിവാഹ മണ്ഡപത്തിലേക്കുള്ള അവരുടെ യാത്രയുടെ നാള്‍ നീട്ടിക്കൊണ്ടുപോയി. ഇതാണ് കാരണം എന്നു പലവട്ടം നടിയും കുടുംബവും അറിയിച്ചിട്ടും തൃപ്തിവരാതെ വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടേയിരുന്നു. എന്തായാലും അതേ ഓണ്‍ലൈന്‍ ഭാവനയുടെ വിവാഹ നിമിഷങ്ങള്‍ കണ്‍നിറയെ കാണുകയാണിപ്പോള്‍.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close