മുംബയ് ആഭ്യന്തര ടെര്‍മിനലില്‍ തീപിടിത്തം

Join our Whats App Group
Spread the love

മുംബയ് രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ വന്‍ തീപിടിത്തം. ടെര്‍മിനലിലെ താഴത്തെ നിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
വിമാനത്താവളത്തിലെ ഒന്ന് ബിയിലുണ്ടായ തീപിടിത്തം ഒന്‍പതാം ഗേറ്റ് വരെ ആളിപ്പടര്‍ന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ അഗ്‌നിശമനസേനാ വിഭാഗമാണ് തീ അണച്ചത്. വിമാനങ്ങളുടെ സര്‍വീസുകളെയോ പ്രവര്‍ത്തന്നത്തെയൊ തീപിടിത്തം ബാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close