അബുദാബിയിലെ ബിഗ് ടെന്‍ നറുക്കെടുപ്പിലൂടെ മലയാളിക്ക് ലഭിച്ചത് 17 കോടി

Join our Whats App Group
Spread the love

അബുദാബി ബിഗ് ടെന്‍ പരമ്പര നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. 17.44 കോടി ഇന്ത്യന്‍ രൂപയിലധികം വരും ഈ സമ്മാനത്തുക. അബുദാബി ബിഗ് ടെന്‍ പരമ്പരയിലെ ആദ്യ പത്തു സമ്മാനങ്ങളും ഇന്ത്യന്‍ പ്രവാസികള്‍ക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം മലയാളിയായ സുനില്‍ മപ്പറ്റ കൃഷ്ണന്‍കുട്ടി നായര്‍ എന്നയാള്‍ക്കാണ് ലഭിച്ചത്. 016299 എന്ന നമ്പരാണ് ഒന്നാം സമ്മാനമായ പത്ത് ദശലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്.
അബുദാബിയില്‍ സെയില്‍ എക്‌സിക്യൂട്ടിവായി ജോലി നോക്കുകയായിരുന്ന സുനിലിനെ നാട്ടിലേക്ക് മടങ്ങുമ്പോളാണ് ഭാഗ്യം തേടിയെത്തുന്നത്. ഈ വര്‍ഷം നറുക്കെടുക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ തുകയുള്ള ലോട്ടറിയാണിത്. സമ്മാന നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ദൈവത്തിനു നന്ദി പറയുന്നതായും സുനില്‍ പറഞ്ഞു.
സുനിലും സുഹൃത്തുക്കളായ ദിപിന്‍ ദാസ്, അഭിലാഷ്, സൈനുദ്ദീന്‍, ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു 500 ദിര്‍ഹമിന്റെ ടിക്കറ്റെടുത്തത്. ഇന്ന് രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലാണ് ദ് ബിഗ് ടെന്‍ സീരീസിസ് 188 നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ പ്രാവശ്യം ആലപ്പുഴ ടൗണിലെ രജനി നിവാസില്‍ പരേതനായ വേലപ്പന്‍ നായര്‍പത്മാവതി ദമ്പതികളുടെ മകന്‍ ഹരികൃഷ്ണന്‍ വി.നായര്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും വലിയ സമ്മാനം 20 കോടി ഏഴ് ലക്ഷം രൂപ (12 ദശലക്ഷം ദിര്‍ഹം) ലഭിച്ചിരുന്നു. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം അന്‍ലാല്‍ കുമാര ദാസ് എന്ന ഇന്ത്യക്കാരനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 90,000 ദിര്‍ഹം മിനര്‍ അഹമ്മദ് ഷയാന്‍ എന്നയാളും സ്വന്തമാക്കി.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close