തേനീച്ചയെ ഉപയോഗിച്ച് അക്യുപങ്ചര്‍ ചികിത്സ… 55 കാരിയ്ക്ക് ദാരുണാന്ത്യം

Spread the love

അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയായ സ്ത്രീ മരിച്ചു. 55 കാരിയായ സ്പാനിഷ് സ്വദേശിനിയാണ് മരണപ്പെട്ടത്. സൂചിക്ക് പകരം തേനീച്ചകളെ ചികിത്സയ്ക്കായി ഉപയോഗിച്ചതോടെ യുവതിക്ക് അലര്‍ജിവരികയും കോമ അവസ്ഥയിലാവുകയുമായിരുന്നു. സ്ഥിരമായി അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയാകാറുണ്ടായിരുന്നു ഇവര്‍. രണ്ട് വര്‍ഷമായി നാല് ആഴ്ച കൂടുമ്‌ബോള്‍ ഇവര്‍ അക്യുപങ്ചര്‍ നടത്താറുണ്ട്. മസിലുകള്‍ ദൃഢമാക്കുന്നതിനും സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇവര്‍ ചികിത്സ നടത്തുന്നത്. തേനീച്ച കുത്തിയാല്‍ അലര്‍ജി ബാധിക്കാറുണ്ടായിരുന്നില്ലെന്നുമാണ് ഇവരുടെ മെഡിക്കല്‍ രേഖകളില്‍ പറയുന്നത്. കൂടാതെ ആസ്മയോ ഹൃദ്രോഗമോ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല.
എന്നാല്‍, ഇത്തവണ തേനീച്ചയെ കുത്തിവച്ചപ്പോഴേ ബോധരഹിതയാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രോഗിയുടെ രക്തസമ്മര്‍ദ്ദം താഴ്ന്നതോടെ സ്‌ട്രോക്കിന് കാരണമാവുകയും കോമയിലേക്ക് പോകുകയുമായിരുന്നു. തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ നിശ്ചലമാവുകയായിരുന്നു.
തേനീച്ചയെ ഉപയോഗിച്ച് നടത്തുന്ന അക്യുപങ്ചര്‍ ചികിത്സ കാരണം ഉണ്ടാകുന്ന ആദ്യത്തെ മരണമാണിതെന്നാണ് റിപ്പോര്‍ട്ട്. സൂചി ഉപയോഗിക്കുന്നതിന് പകരം നിരവധി മാര്‍ഗങ്ങളിലൂടെ അക്യുപങ്ചര്‍ നടത്താറുണ്ട്. തേനീച്ചയുടെ വിഷം കുത്തിവെക്കാന്‍ ജീവനുള്ള തേനീച്ചകളെ തന്നെ ഉപയോഗിക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. മരണപ്പെട്ട സ്ത്രീയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Leave a Reply

Your email address will not be published. Required fields are marked *

Close