ഇലക്ട്രിക് എസ് യുവി നിര കീഴടക്കാന്‍ ഔഡി “‍ഇ-ട്രോണ്” ഇന്ത്യയിലേക്ക്

Join our Whats App Group
Spread the love

ഇ-ട്രോണ്‍ ഇലക്ട്രിക് പ്രീമയം എസ്യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി.ജൂലൈ 22ന് വാഹനത്തിന്റെ ഇന്ത്യന്‍ ലോഞ്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഡി ഇന്ത്യ തന്നെയാണ് ഇ-ട്രോണ്‍ ഇലക്ട്രിക്ക് എസ്യുവിയുടെ ലോഞ്ച് സ്ഥിരീകരിച്ചത്. ജര്‍മന്‍ ബ്രാന്‍ഡ് രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനം എന്ന പ്രത്യേകതയും ഇ-ട്രോണിനുണ്ട്. ആദ്യ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോണ്‍. 10 ലക്ഷം രൂപയ്ക്ക് ഓഡി ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി ബുക്കിങ് ആരംഭിച്ചതായാണ് വിവരം. രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് ഔഡി ഇ-ട്രോണ്‍ ഇലക്ട്രിക് പ്രീമയം എസ്യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന 2018 ഓഡി ഗ്ലോബല്‍ സമ്മിറ്റിലാണ് ഈ വാഹനം ആദ്യമായി അരങ്ങിലെത്തിയത്.

ഇ ട്രോണ്‍ സ്പോര്‍ട് ബാക്ക്, ഇ ട്രോണ്‍ എസ്, ഇ ട്രോണ്‍ സ്പോര്‍ട് ബാക്ക് എസ് എന്നിങ്ങനെയാണ് ഇ ട്രോണ്‍ ശ്രേണി. സിംഗിള്‍-പീസ് ഗ്രില്‍, മാട്രിക്‌സ്-എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വ്യത്സ്യമായ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഓഡി ഇ-ട്രോണിന്റെ സവിശേഷതകള്‍. കൂടുതല്‍ സ്പോര്‍ട്ടി ലുക്കിനായി ബമ്പറുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ആക്സിലുകള്‍ക്ക് ഇടയില്‍ ഘടിപ്പിച്ച 95 കിലോവാട്ട് അവര്‍, ലിക്വിഡ് കൂള്‍ഡ്, ലിതിയം അയോണ്‍ ബാറ്ററിയാണ് ഇ ട്രോണിന്റെ ഹൃദയം. ഓരോ ആക്സിലിലുമായി രണ്ട് വൈദ്യുത മോട്ടോറാണ് ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള കാറിലുള്ളത്. 265 കിലോവാട്ട് കരുത്തും 561 എന്‍ എം ടോര്‍ക്കുമാണ് ഈ മോട്ടോറുകള്‍ സൃഷ്ടിക്കുക.

മുന്തിയ വകഭേദമായ ഇ ട്രോണ്‍ 55 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 436 കിലോമീറ്റര്‍ ഓടും. 446 കിലോമീറ്ററാണ് സ്പോര്‍ട്ബാക്കിന്റെ റേഞ്ച്. വെറും 6.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിവുള്ള ഔഡി ഇ ട്രോണിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. കാറിലെ ബൂസ്റ്റ് ഫങ്ഷൻ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പരമാവധി കരുത്ത് 300 കിലോവാട്ടായും ടോര്‍ക്ക് 664 എന്‍ എമ്മായും ഉയരും. ഇതോടെ വെറും 5.7 സെക്കന്‍ഡില്‍ കാര്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും 660 ലിറ്റര്‍ ലഗ്ഗേജ് കപ്പാസിറ്റിയും കമ്പനി നല്‍കിയിട്ടുണ്ട്.

പനോരമിക് ഗ്ലാസ് സണ്‍റൂഫ്, ഇലക്ട്രിക് സ്റ്റിയറിംഗ് വീല്‍ അഡ്ജസ്റ്റ്മെന്റ്, 360 ഡിഗ്രി ക്യാമറ, പ്രീമിയം ഗ്രേഡ് വാല്‍ക്കോണ ഹൈഡ്, ഒരു കംഫര്‍ട്ട് റിമോട്ട് പ്രീ കണ്ടന്‍സിംഗ് സിസ്റ്റം, ക്യാമറ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സൈന്‍ റെക്കഗിനിഷന്‍ എന്നിവ ഇ-ട്രോണില്‍ ലഭ്യമാണ്. സ്ലോപ്പിംഗ് റൂഫ്-ലൈന്‍, 20.5 ഇഞ്ച് സ്‌പോക്ക് അലോയ് വീല്‍, എയര്‍ കൂളിംഗിനായി ഫ്ലാപ്പുകളുള്ള ഷാര്‍പ്പ് ഒക്ടാകണ്‍ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രില്‍, ഔഡിയുടെ മാട്രിക്സ് സാങ്കേതികവിദ്യയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബൂട്ടിലുടനീളം ഒരു എല്‍ഇഡി ബാര്‍ എന്നിവ മറ്റു സവിശേഷതകളാണ്.

ഔഡിയുടെ  A6, A8L,Q8 വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയര്‍ ആണ് ഒരുക്കിയിട്ടുളളത് . 10.1-ഇഞ്ച് എംഎംഐ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ എന്നിവയാണ് ഇന്റീരിയറിലെ എടുത്തുപറയേണ്ട ആകര്‍ഷണങ്ങള്‍. ബ്ലാക്ക്, ബ്ലാക്ക്/ബ്രൗണ്‍, ബ്ലാക്ക്/ബീജ് എന്നിങ്ങനെ 3 ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഇ-ട്രോണ്‍ ലഭ്യമാകും.ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റിയറിംഗ് വീലിനായി ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന പുതിയ മെര്‍സിഡീസ് ബെന്‍സ് EQC , ജാഗ്വര്‍ കപേസ് എന്നിവയാകും ഔഡി ഇ-ട്രോണിന്റെ പ്രധാന എതിരാളികള്‍.

Read more:http://exposekerala.com/nissanjonka/

ഓട്ടോമൊബൈൽ മേഖലയിലെ വാർത്തകൾ അറിയുവാനായി ഞങ്ങളുടെ Whatsapp ഗ്രൂപ്പിൽ ചേരുക. https://bit.ly/2Uiq6UO

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close