ജോലിക്കിടയിലെ ചായകുടി ഇനി വേണ്ട

Join our Group
avoid-drinking-tea-during-working-hours
Spread the love

ഓഫീസിലിരുന്നു അവസരം കിട്ടുമ്പോഴൊക്കെ ചായ കുടിക്കുന്നവരാണ് ഇന്ന് പലരും. ഇപ്പോള്‍ മിക്ക ഓഫീസുകളിലും സ്വയം ചായ ഉണ്ടാക്കിക്കുടിക്കാന്‍ കഴിയുന്ന കെറ്റില്‍ സംവിധാനം വരെ ലഭ്യമാണ്. അതുകൊണ്ട് പുറത്തുപോയി ചായ കുടിക്കുന്നതിനെക്കാള്‍ കൂടുതല്‍ ചായ ഓഫീസിലിരുന്നു കുടിക്കും. ഇങ്ങനെയുള്ള കെറ്റില്‍ ചായകളാണ് ജീവനക്കാരുടെ വില്ലന്‍. ഇത്തരം കെറ്റിലുകള്‍ മാരകമായ ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന അത്രയും വൃത്തിയും വെടിപ്പും ഈ ഓഫീസ് ചായകെറ്റിലുകള്‍ക്ക് ഉണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഒരു ദിവസം തന്നെ പലരും കൈകാര്യം ചെയ്യുന്നതുകൊണ്ട് ഈ കെറ്റിലുകള്‍ ബാക്ടീരിയകളുടെ സുഖവാസകേന്ദ്രമാവുന്നു. അതുകൊണ്ട് കെറ്റിലുകളില്‍ ചായ ഉണ്ടാക്കിക്കുടിക്കുമ്പോള്‍ ഒരു ശ്രദ്ധയൊക്കെ വേണം.

Ad Widget
Ad Widget

Recommended For You

About the Author: admin

Close