ബിഗ്‌ബോസ് ഹൗസില്‍ അഞ്ജലിയ്ക്ക് സംഭവിച്ചത്

Spread the love

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയില്‍ ഇപ്പോഴത്തെ വാര്‍ത്ത അഞ്ജലിയെ കുറിച്ചാണ്. അഞ്ജലിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനുവേണ്ടി ചികിത്സയ്ക്കായി ബിഗ് ബോസ് വീട്ടില്‍ നിന്നും പറത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു. തന്റെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് അഞ്ജലി ആദ്യം പറഞ്ഞത് സാബുവിനോടായിരുന്നു. ബിഗ് ബോസ് ഹൗസിലെ കാരണവത്തിയും അടുത്ത സുഹൃത്തായ അര്‍ച്ചനയോട് പോലും അഞ്ജലി ഇക്കാര്യം പറഞ്ഞിരുന്നില്ല. ബിഗ് ബോസിനോട് സുഖമില്ലാത്ത കാര്യം അഞ്ജലി ധരിപ്പിച്ചും ഒട്ടും സഹിക്കാന്‍ പറ്റാത്ത ഒരു അവസ്ഥ എത്തിയപ്പോഴാണ് പറഞ്ഞെതെന്നും ഇവര്‍ പറഞ്ഞു. സാബു ഉടനെ തന്നെ അര്‍ച്ചനയെ പറഞ്ഞ് വിടാമെന്നും അവരാണ് ഇവിടത്തെ മെയിന്‍ ചാര്‍ജെന്നും അര്‍ച്ചനയോട് കാര്യങ്ങള്‍ പറയണമെന്നും അഞ്ജലിയോട് പറഞ്ഞു.
വേദന അനുഭവപ്പെടുന്നുണ്ടെന്നു ആദ്യമൊക്കെ താന്‍ സഹിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ വേദന സഹിക്കാന്‍ കഴിയില്ലെന്നും അഞ്ജലി പറഞ്ഞു. അതിഥിയും അഞ്ജലിയും റൂമിലുണ്ടായിരുന്ന സമയത്തായിരുന്നു സാബു അവിടെ എത്തിയത്. തനിയ്ക്ക് സാബുവിനോട് ഒരു കര്യം പറയാനുണ്ടെന്ന് അഞ്ജലി ആവശ്യപ്പെടുകയായിരുന്നു. കുറച്ച് സമയം റെസ്റ്റ് എടുത്തതിന് ശേഷം അഞ്ജലി ബിഗ് ബോസ് അംഗങ്ങളുടെ ഒപ്പം കൂടുകയായിരുന്നു. പുറത്തു പോയി അംഗങ്ങളോടു സംസാരിക്കുകയും അടുക്കളയില്‍ മറ്റുളളവരെ സഹായിക്കുകയും ചെയ്തിരുന്നു.
രാത്രി ആഹാരം കഴിച്ചതിനു ശേഷം അഞ്ജലിയെ ബിഗ് ബോസ് കണ്‍ഫെക്ഷന്‍ റൂമിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. രാത്രി അഞ്ജലിയെ വീട്ടില്‍ നിന്ന് ചികിത്സയ്ക്കായി പുറത്തു കൊണ്ട് പോയതും കണ്ണു കെട്ടിയിട്ടായിരുന്നു. മുഖം മൂടി ധരിച്ച് ഒരു സ്ത്രീ വന്നാണ് അഞ്ജലിയെ കൊണ്ടു പോയത്.അഞ്ജലിയ്ക്ക് സുഖമില്ലാതായ വിവരം വീട്ടിലുളള കുറച്ച് പേര്‍ മാത്രമാണ് അറിഞ്ഞത്. അഞ്ജലി പോയതിനു ശേഷവും കളി തുടര്‍ന്നിരുന്നു. എന്നാല്‍ ടാസ്‌ക്കിനൊടുവിലാണ് ഈ വിവരം മറ്റ് അംഗങ്ങളെ അറിയിച്ചത്. അഞ്ജലിയ്ക്ക് അസുഖമാണെന്നും ഒട്ടും സുഖമില്ലാത്തതിനാല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും കാരണവരായ അര്‍ച്ച മറ്റും മത്സരാര്‍ഥികളെ അറിയിച്ചു.
എന്നാല്‍ എന്ത് അസുഖമാണെന്ന് മറ്റുള്ളവരോട് വെളിപ്പെടുത്തിയിരുന്നില്ല. അഞ്ജലിയുടെ അസുഖത്തെ കുറിച്ച് കൂടുതല്‍ ധാരണയില്ലാത്ത ബഷീറും ശ്രീനിയും ഇതിനെ കുറിച്ച് സംസാരിച്ചു. ഒരാളെ തന്നെ പൂര്‍ണ്ണമായി മാറ്റുന്ന വലിയ സര്‍ജറിയാണ് ഇവര്‍ക്ക് നടത്തിയതെന്ന് ബഷീര്‍ പറഞ്ഞു. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനെ കുറിച്ച് അധികം ധാരണയില്ല എന്ന എക്‌സപ്രഷനായിരുന്നു ശ്രീനിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇന്നത്തെ പ്രൊമോയില്‍ അഞ്ജലിയെ ആശുപത്രിയില്‍ നിന്നും ബിഗ് ബോസ് വീട്ടിലെത്തിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Leave a Reply

Your email address will not be published. Required fields are marked *

Close