പിറന്നാളാഘോഷം പാരയായി…. ഒറ്റരാത്രികൊണ്ട് പിടിയിലായത് 73 പിടികിട്ടാപ്പുള്ളികള്‍

Join our Whats App Group
Spread the love

ചെന്നൈയില്‍ ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം നടത്തിയ ഗുണ്ടാസംഘം അഴിക്കുള്ളിലായി. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസില്‍പ്പെട്ട്
പിടികിട്ടാപ്പുള്ളികളായി വിലസിയിരുന്ന കൊടുംകുറ്റവാളികളാണ് ഒരൊറ്റ രാത്രി കൊണ്ട് അഴിക്കുള്ളിലായത്. 73 പേരെയാണു പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 35 കത്തികളും മൂന്നു വടിവാളും ഉള്‍പ്പെടെ വന്‍തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തു.
കഴിഞ്ഞദിവസം രാത്രി ചൂളൈമേട്ടില്‍ പിറന്നാളാഘോഷം ‘തലയ്ക്കു’ പിടിച്ചതോടെ എണ്‍പതോളം ഗുണ്ടകള്‍ സമീപത്തെ അമ്ബത്തൂര്‍ ഔട്ടര്‍ റിങ് റോഡിലേക്കിറങ്ങി, ഗതാഗത ‘നിയന്ത്രണം’ ഏറ്റെടുത്തു. കത്തിയും വാളുമെല്ലാം കയ്യിലേന്തിയായിരുന്നു പരാക്രമം. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നു പൊലീസെത്തി. ഇതിനിടെ ചിലര്‍ ഓടി രക്ഷപ്പെട്ടു. 73 പേര്‍ മദ്യലഹരിയിലായതിനാല്‍ ഓട്ടത്തിന്റെ വേഗവും ദൂരവും കുറവായത് പൊലീസിന് എളുപ്പത്തില്‍ പിടികൂടാനുമായി. ഇവരെത്തിയ 38 ബൈക്കുകളും എട്ടു കാറുകളും പൊലീസ് പിടിച്ചെടുത്തു. മൂന്ന് അസി.കമ്മിഷണര്‍മാരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും 21 എസ്‌ഐമാരും ഉള്‍പ്പെടെയുള്ള സംഘമാണു ഗുണ്ടകളെ പിടികൂടിയത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close