അപകടങ്ങൾ പതിയിരിക്കുന്ന കണ്ണാടി കാഴ്ചകൾ :ബ്ലൈൻഡ് വ്യൂ മിറർ സുരക്ഷയും പ്രാധാന്യവും

Join our Whats App Group
Spread the love


തിരക്കേറിയ പാതയിലൂടെ വാഹനം ഓ ടിക്കുന്ന ഡ്രൈവർക്ക് തന്റെ തൊട്ടു പിന്നിലെ കാഴ്ചകളെ കൃത്യമായി സൈഡ് വ്യൂ മിററുകളോ റിയർ വ്യൂ മിററുകളോ വഴി വിലയിരുത്താൻ സാധിക്കണമെന്നില്ല. വൻ അപകടങ്ങൾ പതിയിരിക്കുന്ന ബ്ലൈൻഡ് സ്പോട്ടുകളിൽ അവർക്കു പിഴക്കുന്നു. ഈ സാഹചര്യങ്ങളിൽ കൊടും വളവുകളിലും, ഓവർ ടേക്കിങ്ങിലുമെല്ലാം അവർ വാഹന മോടിച്ചു കയറുന്നത് വൻ ദുരന്തങ്ങ ളിലേക്കാണ്. ഇത്തരം സാഹചര്യങ്ങളെ മറികടക്കുന്നതിനായി വാഹനങ്ങളിൽ ഘടിപ്പിക്കുന്ന സുരക്ഷ സംവിധാനമാണ് ബ്ലൈൻഡ് സ്പോട്ട് മിററുകൾ. പേരിലെന്ന പോലെ ഇവ അപകടങ്ങളെ കുറിച്ചു ഡ്രൈവറിനു മുൻകരുതൽ നൽകു ന്നു.വാഹനത്തിനു  ചുറ്റുമുള്ള പരമാവധി ദൂരത്തെ കാഴ്ചകളെ തിരിച്ചറിഞ്ഞു അപകടം ഒഴിവാക്കാൻ സാധിക്കുന്നു. 40 മില്ലിമീറ്റർ വ്യാസമുള്ള 360 ഡിഗ്രി അഡ്ജസ്റ്റബിൾ വൈഡ് ആംഗിൾ കോൺവെക്സ് മിറർ ആണിത്. പ്രത്യക്ഷത്തിൽ ചെറുതെങ്കിലും ഇവയുടെ ഉപയോഗം കൊണ്ടുള്ള പ്രയോജനം വളരെ വലുതാണ്.റിയർ വ്യൂ, സൈഡ് വ്യൂ മിററുകളുടെ പോരായ്മയാണ് ഇങ്ങനെ ഒരു സംവിധാനത്തെ പറ്റി ചിന്തിക്കുവാൻ ഓട്ടോമൊബൈൽ എഞ്ചിനീയർമാർക്ക് പ്രേരണ നൽകിയത്
1995 ൽ ജോർജ് പ്ളേറ്റ്‌സർ എന്ന ഓട്ടോ മൊബൈൽ എൻജിനീയറാണ് ഡ്രൈവർ മാർ നേരിടുന്ന ഈ പ്രതിസന്ധി ലോകത്തി നു മുന്നിൽ അവതരിപ്പിക്കുന്നത്.എന്നാൽ  അക്കാലത്തു ഒരു പുത്തൻ സാങ്കേതിക വിദ്യ വാഹനങ്ങളിൽ കൊണ്ടുവന്നു ഉത്പാ ദന ചെലവ് കൂട്ടുവാൻ അവർ ആഗ്രഹിച്ചില്ല. പകരം വാഹങ്ങളിലെ റിയർവ്യൂ, സൈഡ് വ്യൂ മിററുകളുടെ ശരിയായ ക്രമീകരണം ബ്ലൈൻഡ് സ്പോട്ട് നെ ഇല്ലാതാക്കുമെന്ന് അവർ വാദിച്ചു. ഡ്രൈവേഴ്സ് ട്രെയിനിങ് ക്ലാസ്സുകളിൽ മിററുകളുടെ ശരിയായ ക്രമീ കരണം കൂടി പഠിപ്പിച്ചു തുടങ്ങി. വിവിധ ആംഗിളുകളിൽ ചലന സ്വാതന്ത്ര്യമുള്ള ദർപ്പണങ്ങൾ പ്രചാരത്തിൽ വന്നു. എന്നാൽ ലാഭേച്ഛ മാത്രം മുൻകണ്ട വാഹനനിർമാതാക്കൾക്ക് എതിരെ നി രവധി ആരോപണങ്ങളാണ് പിന്നീടുണ്ടായത്. റിയർവ്യൂ മിററുകൾ മറ്റു ബ്ലൈൻഡ് സ്പോട്ടുകൾ സൃഷ്‌ടിച്ചു കൊണ്ട് വലിയ അപകടങ്ങൾ ഉണ്ടാക്കുക യാണെന്നു വലിയ ഒരു വിഭാഗം എഞ്ചിനീ യർമാർ വാദിച്ചു. വാഹനങ്ങൾ പിന്നോട്ടെ ടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ മാറ്റമില്ലാതെ തുടർന്നു.
വാഹനത്തിന്റെ പിൻഭാഗം കില്ലിംഗ് സോൺ എന്ന് കുപ്രസിദ്ധി നേടി.ഈ പ്രതിസന്ധി  മറികടക്കുന്നതിനായി കാലാന്തരത്തിൽ  വാഹനങ്ങളിൽ നിരവധി പരിഷ്കാരങ്ങൾ ഉണ്ടായി. നിലവിലെ റിയർവ്യൂ സൈഡ് വ്യൂ മിററുകൾക്കൊപ്പം ഫ്രസ്‌നൽ ലെൻസ്‌, സോണാർ, പാർക്കിംഗ് സെൻസറുകൾ, ബ്ലൈൻഡ്‌സ്‌പോട്ട് മിററുകൾ വാഹനങ്ങ ളുടെ സുരക്ഷയെ നിർണയിക്കുന്ന ഘടക ങ്ങളായി. പ്രധാന ഘടകം  ബ്ലൈൻഡ്‌സ്പോട്ട് മിറർ തന്നെ ആ യിരുന്നു. ദുർഘടമായ വളവുകളിലും, ഓവർടേക്ക് ചെയ്യുമ്പോഴുമെല്ലാം ഡ്രൈവർക്ക് ചുറ്റുപാടിന്റെ കൃത്യമായ കാഴ്ച നൽകി ഇവ അപകടങ്ങളെ ഒഴിവാക്കാൻ സഹായിക്കു ന്നു. 360 ഡിഗ്രിയിൽ വ്യെത്യസ്തമായ ഡ്രൈവിംഗ് പൊസിഷനുകൾക്ക് അനുയോ ജ്യമായ രീതിയിൽ ആണ് ബ്ലൈൻഡ് സ്പോട്ട് മിററുകളുടെ നിർമാണം.വളരെ    എളുപ്പം വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന തരത്തിൽ ചെലവ് കുറഞ്ഞ ബ്ലൈൻഡ്സ്പോട്ട് മിററുകൾ വിപണിയിൽ ലഭ്യമാണ്.

Read also ഇന്ത്യൻ ആർമിയുടെ പടക്കുതിര :സ്റ്റാല്ലിയോൺ ട്രെക്കുകൾ

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Vishnu Krishna

Close