ഐസിയുവില്‍ കിടന്ന കുഞ്ഞിനെ ഉറുമ്പരിച്ചു… മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഐസിയുവില്‍ പാല് കൊടുക്കാന്‍ പോയപ്പോഴാണ് സംഭവം കണ്ടത്

Join our Whats App Group
Spread the love

മാസം തികയാതെ പ്രസവിച്ച തന്റെ കുഞ്ഞിന് ഐസിയുവിലെ നവജാതശിശു വിഭാഗത്തില്‍ പാല് കൊടുക്കാന്‍ പോയ അമ്മ കണ്ടത് കുഞ്ഞിനെ ഉറുമ്പ് പൊതിഞ്ഞിരിക്കുന്ന നിലയില്‍. എറണാകുളം മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. കളമശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് ഉറുമ്പ് പൊതിഞ്ഞ നിലയില്‍ കണ്ടത്. ഏഴാം മാസത്തില്‍ ഈമാസം 11 നാണ് ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍തന്നെ ആശുപത്രിയിലെ നവജാതശിശു വിഭാഗത്തിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ മാതാവിനെ നഴ്‌സുമാര്‍ ഐസിയുവിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ഐസിയുവില്‍ എത്തിയ യുവതി കുഞ്ഞിനെ എടുത്തപ്പോള്‍ മുഖത്തും തലയിലും ഉറുമ്പ് കയറിയ നിലയിലായിരുന്നു കുഞ്ഞ്. യുവതി വിവരം അറിയിച്ചതോടെ നഴ്‌സുമാരെത്തി ഉറുമ്പുകളെ നീക്കം ചെയ്യുകയും ചെയ്തു.
അതേസമയം ശിശുവിനെ ഉറുമ്പ് കടിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. നഴ്‌സുമാര്‍ ഉറുമ്പ് കയറിയത് കാണാഞ്ഞത് വീഴ്ചയാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close