കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്… നടിയുടെ ക്രോസ് വിസ്താരം ഇന്ന് ആരംഭിക്കും

Join our Whats App Group
Spread the love

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരം ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് വ്യാപിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ മാര്‍ച്ച് 24ന് നിര്‍ത്തിവച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം നടപടികള്‍ നീണ്ടുപോകുകയായിരുന്നു. മൂന്നു ദിവസമായി നടിയുടെ ക്രോസ് വിസ്താരം നടക്കും. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.
ഇതിനു ശേഷം നടിയുടെ സഹോദരന്‍, നടന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത്, നടി രമ്യ നമ്ബീശന്‍ തുടങ്ങിയവരുടെ ക്രോസ് വിസ്താരമായിരിക്കും നടക്കുക. തുടര്‍ന്ന് നടന്‍ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്യും.
എന്നാല്‍ ഇവരുടെ വിസ്താരത്തിന്റെ തീയതി ഇതുവരെയും നിശ്ചയിച്ചിട്ടില്ല. സിദ്ദീഖിനെ മുന്‍പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്ക് മൂലം മാറ്റിവെക്കുകയായിരുന്നു ചെയ്തത്. ഭാമയെ വിസ്തരിക്കുന്നത് പ്രൊസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നീട്ടിയത്. ഇതിനിടെ കേസിലെ ആറാം പ്രതി പ്രദീപിന് കഴിഞ്ഞയാഴ്ച ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. നടിയെ തട്ടിക്കൊണ്ടുവന്ന സംഘത്തെ കാത്ത് കളമശ്ശേരി അപ്പോളോ ജംങ്ഷനില്‍ നിന്ന പ്രദീപ്, ഇവിടെ വെച്ച് വാഹനത്തില്‍ കയറിയെന്നാണ് പ്രോസിക്യൂഷന്‍ കേസ് നല്‍കിയത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close