കൊച്ചി പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായമില്ല, നാല് നിലയുള്ള കെട്ടിടത്തിന് പൂര്‍ണമായും അഗ്നിക്കിരയായി

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. നാല് നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പടര്‍ന്നു. അഗ്‌നിശമനസേനയുടെ ഒന്നിലേറെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പടര്‍ന്ന് ഒരു മണിക്കൂറായിട്ടും ഇതുവരെ അണയ്ക്കാനായിട്ടില്ല. ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കാനുള്ള... Read more »

കൊലക്കേസ് പ്രതി 27 വര്‍ഷങ്ങള്‍ക്കുശേഷം കുടുങ്ങിയതിങ്ങനെ?

ക്വാറിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൊടുപുഴ പിണക്കാട്ട് സെബാസ്റ്റ്യന്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം മംഗളുരുവില്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശി പാറയ്ക്കല്‍ മുരളിയെ 1991ലാണ് പണമിടപാടിനെച്ചൊല്ലിയുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് ക്വാറിയിലെ ഉളികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. സംഭവശേഷം മംഗളുരുവിലേക്ക് കടന്ന ഇയാള്‍ കുട്ടിയച്ചന്‍, കുട്ടപ്പന്‍, ബാബു മുഹമ്മദ് തുടങ്ങിയ... Read more »
Ad Widget
Ad Widget

ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കി കോടതി

കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കി എറണാകുളം പ്രില്‍സിപ്പല്‍ സെഷന്‍സ് കോടതി. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ക്വൊട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിയായ... Read more »

കെവിന്റേത് ദുരഭിമാനക്കൊല തന്നെ… ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി

പ്രണയ വിവാഹത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്‍ പി. ജോസഫിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി നാലാണു സാഹചര്യങ്ങള്‍ പരിശോധിച്ചു ദുരഭിമാനക്കൊലയാണെന്നു വിധിച്ചത്. ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ആറ് മാസത്തിനകം... Read more »

വ്രത കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

ശബരിമലയില്‍ ദര്‍ശനം നടത്താനാഗ്രഹിക്കുന്ന സ്ത്രീകളുടെ വ്രത കാലം 21 ആയി ചുരുക്കണമെന്ന് തന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരളാ ഹൈക്കോടതി തള്ളി. വ്രത കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മള്ളിയൂര്‍ സ്വദേശി നാരായണന്‍ പോറ്റിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്കാരനോട് സുപ്രീം... Read more »

മണ്‍വിള തീപിടുത്തത്തെ തുടര്‍ന്ന് വിഷാംശം അന്തരീക്ഷത്തില്‍ കലര്‍ന്നിട്ടില്ലെന്ന് പി.സി.ബി

മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ വിഷാംശം അന്തരീക്ഷത്തില്‍ കലര്‍ന്നിട്ടില്ലെന്ന് പി.സി.ബി. ഹൈഡ്രോ കാര്‍ബണിന്റെ അളവ് മാത്രമാണ് കൂടുതല്‍ ഉള്ളതെന്നും ഇത് ആശങ്കപ്പെടേണ്ട അളവിലല്ലെന്നും പി.സി.ബി വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തീപിടുത്തത്തിന് കാരണം ഗുരുതര വീഴ്ചയാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു.... Read more »

കാര്യവട്ടത്ത് വിന്‍ഡീസിനെ തകര്‍ത്ത ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം…

കാര്യവട്ടത്ത് നടന്ന ഏകദിനത്തില്‍ വിന്‍ഡീസിനെ തകര്‍ത്തടിച്ച ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദപ്രകടനം പുറത്തു വന്നിരിക്കുകയാണ്. ആഘോഷങ്ങളുടെ വീഡിയോകള്‍ ബിസിസിഐ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. മത്സരശേഷം ഹോട്ടലില്‍ വമ്പന്‍ ആഘോഷമാണ് ഇന്ത്യന്‍ ടീമിന് വേണ്ടി ഒരുക്കിയിരുന്നത്.ഹോട്ടല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികള്‍. നായകന്‍ വിരാട് കോലി, പരിശീലകന്‍... Read more »

രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണം

രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍... Read more »

സ്‌കൂള്‍ കായികമേള… സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്

62ആമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ട്രാക്കുണര്‍ന്നു. മീറ്റിലെ ആദ്യമ ഇനമായ ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ 8 മിനിട്ട് 56 സെക്കന്‍ഡില്‍ ഒന്നാമനായി ഓടിയെത്തിയ തിരുവനന്തപുരം സായിലെ സല്‍മാന്‍ ഫറൂഖ് ആദ്യ സ്വര്‍ണം നേടി. കോതമംഗലം മാര്‍... Read more »

ശബരിമല സംഘര്‍ഷം… ഇതുവരെ അറസ്റ്റിലായത് 2,061 പേര്‍; അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു

ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ അറസ്റ്റിലായത് 2,061 പേര്‍. 452 കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവരില്‍ 1,500ഓളം പേരെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാത്രി 700 പേരെയാണ് അറസ്റ്റ് ചെയ്തത്. ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളില്‍ കര്‍ശന... Read more »
Close