യുട്യൂബ് നോക്കി കളളനോട്ടടിച്ച് ആര്‍ഭാട ജീവിതം

ചെന്നൈ: ആര്‍ഭാട ജീവിതത്തിനായി യുട്യൂബ് നോക്കി കളളനോട്ടടിച്ച രണ്ടു പേര്‍ തമിഴ്‌നാടില്‍ പിടിയിലായി. ടാസ്മാക് ബാറില്‍ മദ്യപിക്കാനെത്തിയപ്പോഴാണ് മണിക്കപാളയം സ്വദേശികളായ ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയിലായത്. കൂടാതെ ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകളും പിടികൂടി.ഇവരുടെ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ കളര്‍ പ്രിന്റര്‍, പേപ്പറുകള്‍, ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജ... Read more »

100 രൂപയുടെ നാണയം പുറത്തിറക്കി…

ഡല്‍ഹി: ബിജെപിയുടെ സ്ഥാപക നേതാവിന്റെ പേരില്‍ 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കി. ഗ്വാളിയര്‍ രാജമാതാ വിജയരാജെ സിന്ധ്യയുടെ സ്മരണയില്‍ 100ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് നാണയം ഇറക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, അയോധ്യയിലെ രാമക്ഷേത്രം, മുത്തലാഖ് നിരോധനം തുടങ്ങിയ അവരുടെ സ്വപ്നങ്ങള്‍... Read more »

കേന്ദ്ര പൊതുമേഖലാ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍ വൗച്ചറുകള്‍

ഡല്‍ഹി: കേന്ദ്ര പൊതുമേഖലാ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍ വൗച്ചറുകള്‍ അവതരിപ്പിച്ച് ധനമന്ത്രാലയം. കൊവിഡ് കാലത്ത് കുടുംബവുമൊത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍, എല്‍ ടി സി സ്‌ക്രീമില്‍ അനുവദിച്ചിട്ടുള്ള തുക ജീവനക്കാര്‍ക്ക് പണമാക്കി മാറ്റാം എന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. എന്നാല്‍ ഡിജിറ്റല്‍... Read more »
Ad Widget
Ad Widget

സര്‍ക്കാരിന്റെ പ്രത്യേക പ്രതിധിനി എവിടെ?

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ക്കുമായി കാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായി നിയമിച്ച വ്യക്തിയാണ് മുന്‍ എം പി എ സമ്ബത്ത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയെ ഡല്‍ഹിയില്‍ കണ്ടിട്ട് നാളുകുറച്ചായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍... Read more »

അയൂര്‍വേദ കൊവിഡ് ചികിത്സയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ആയുര്‍വേദ മരുന്നുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും ആയുഷ് മന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കി. അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂര്‍ണമോ (13 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍... Read more »

സിനിമ തീയറ്ററുകള്‍ 15 മുതല്‍ തുറക്കാം ; അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല

ഡല്‍ഹി : ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ സിനിമ തിയറ്ററുകള്‍ തുറക്കുന്നതിനുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് നിബന്ധനകള്‍ പ്രഖ്യാപിച്ചത്. തിയറ്ററുകളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല. എല്ലാവരേയും തെര്‍മന്‍ സ്‌ക്രീനിംഗ് നടത്തിയതിനു ശേഷമേ ഉള്ളിലേക്ക് പ്രവേശിപ്പിക്കാവൂ. ക്യൂ... Read more »

സിനിമാ മോഖലയിലെ അധോലോക സാന്നിധ്യം അന്വേഷണം ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്

ബെംഗളൂരു: താരങ്ങള്‍ പങ്കെടുത്ത പാര്‍ട്ടികളില്‍ അധോലോകത്തിന്റെ സജീവസാന്നിധ്യമെന്ന് സംശയം. കന്നട താരങ്ങള്‍ക്കായി ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന വിരേന്‍ ഖന്നയുടെ ഫോണില്‍നിന്ന് ഗുണ്ടാ നേതാക്കളുടെ ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ ചിലര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് നഗരത്തിലെ ഗുണ്ടാ തലവന്മാര്‍ക്കായി ബെംഗളൂരു സെന്‍ട്രല്‍ ക്രൈം... Read more »

സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യയെന്ന് എയിംസ്…

മുംബൈ : നടന്‍ സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡല്‍ഹി എയിംസിലെ ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. സുശാന്തിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്താനായില്ലെന്നും ആത്മഹത്യയാണെന്നും പോസ്റ്റ്‌മോര്‍ട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധിച്ച എയിംസ് സംഘം വ്യക്തമാക്കിയെന്നാണു സൂചന.... Read more »

രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്രം

ഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടുമെന്ന് ഓഗസ്റ്റ് 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അണ്‍ലോക്ക്... Read more »

ചൈനയ്ക്ക് പിന്നെയും പണികൊടുത്ത് ഇന്ത്യ…

ഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് ചൈനയുമായി ഒപ്പിട്ടിരുന്ന 29.8 മില്യണ്‍ ഡോളറിന്റെ കരാര്‍ ഇന്ത്യ റദ്ദാക്കി. ചാബഹാര്‍ തുറമുഖത്തിനായുള്ള ക്രെയ്ന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറാണ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. ചൈനീസ് തുറമുഖ ക്രെയിന്‍ നിര്‍മ്മാതാക്കളായ ഷാന്‍ഹായ് സെന്‍ഹുവ... Read more »
Close