സിസിടിവി കുടുക്കി… വയോധികയുടെ 23 പവന്‍ കവര്‍ന്ന തസ്‌കര ദമ്പതികള്‍ പിടിയില്‍

Join our Group
Spread the love

വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ ഭീഷണിപ്പെടുത്തി 23 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ദമ്പതികള്‍ പിടിയില്‍. വിലാസം അറിയാനെന്ന വ്യാജേനെയാണ് ഇവര്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത്. വീടിന്റെ സമീപത്ത് ഇഇഠഢ ഉണ്ടായിരുന്നതിനാല്‍ ഇവരെ പിടികൂടാന്‍ പോലീസിന് സഹായമായി. വഞ്ചിയൂര്‍ തകരപ്പറമ്പ് , പ്രിയദര്‍ശിനി വീട്ടില്‍ ഭഗവതി അമ്മാളുടെ ആഭരണമാണ് നഷ്ടമായത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണേറ്റുമുക്ക് മുല്ലശ്ശേരി വീട്ടില്‍ വിശാഖ് (23), ഭാര്യ നയന(18) എന്നിവരെ മണിക്കൂറുകള്‍ക്കകം പിടികൂടി.വീട്ടുകാരന്‍ സ്ഥിരമായി പോകുന്ന സമയം നോക്കി വച്ചിരുന്ന ഇവര്‍ ക്ഷേത്രത്തില്‍ പോയ തക്കത്തിനാണ് മോഷണം നടത്തിയത്. രാവിലെ എട്ടരയോടെ ഹരിഹരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിശാഖും നയനയും ഭഗവതി അമ്മാളുടെ വീട്ടിലെത്തി.കതക് പാതി ചാരിയിരുന്നുള്ളൂ. അപരിചിതരെ കണ്ട് ആദ്യം പകച്ച അമ്മാളോട് കടലാസ് നീട്ടി വിലാസം അറിയോ എന്നു ചോദിച്ചു. വിലാസം നോക്കവേ വൈശാഖ് കത്തി കാട്ടി ആഭരണങ്ങള്‍ ഊരാന്‍ പറഞ്ഞു. തുടര്‍ന്ന് അവരുടെ കൈകള്‍ രണ്ടും പിന്നിലേക്ക് കെട്ടിയ ശേഷം കഴുത്തിലും കൈയ്യിലും കിടന്ന ആഭരണങ്ങള്‍ ഊരിയെടുത്തു. മോഷ്ടാക്കള്‍ പോയ ശേഷമാണ് ഇവര്‍ മോഷണം നടന്നകാര്യം പുറത്തറിയിച്ചത്. സംസ്ഥാനത്തു നടക്കുന്ന മിക്ക കേസുകള്‍ക്കും തുമ്പുണ്ടാക്കുന്നതു സിസിടിവി ക്യാമറയില്‍ നിന്നും റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളാണ്. അങ്ങനെ സിസിടിവി ക്യാമറ ഒരിക്കല്‍ കൂടി താരമായി.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close