ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകനെ പഞ്ഞിക്കിട്ട് വിദ്യാര്‍ത്ഥിനികള്‍

Join our Group
Spread the love

മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകനെ പഞ്ഞിക്കിട്ട് വിദ്യാര്‍ത്ഥിനികള്‍. പഞ്ചാപിലെ പട്യാലയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ക്ക് അശ്ലീല സന്ദേശമയ്ക്കുന്നത് പതിവാക്കിയ അധ്യാപകനെ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പട്യാല സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികള്‍ അധ്യാപകനെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്ത് വിട്ടു.
നേരത്തെ, നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപയോഗിച്ചെന്നാരോപിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അതുല്‍ ജോഹരി എന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close