ആ കുഞ്ഞ് സ്‌നേഹത്തിനു മുന്നില്‍ ധോണിയും അതിശയിച്ചു

Spread the love

തന്റെ കുട്ടി ആരാധകന്റെ സ്‌നേഹം കണ്ട് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി പോലും അതിശയിച്ചു പോയി. അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ധോണി ഒരു കുട്ടി ആരാധകനെ സ്‌റ്റേജിലേക്ക് വിളിച്ചു. സ്‌റ്റേജിലെത്തിയ ആരാധകന്‍ ആദ്യം തന്നെ ധോണിയെ സാഷ്ടാംഗം പ്രണമിച്ചു. കാലില്‍ കിടക്കുന്ന കുട്ടി ആരാധകനെ സ്‌നേഹ പൂര്‍വ്വം ധോണി പിടിച്ചെഴുന്നേല്‍പ്പിച്ചു തന്നോട് ചേര്‍ത്ത് നിര്‍ത്തി. ആരാധകന്‍ ആകട്ടെ ധോണിക്കൊപ്പം സെല്‍ഫി പകര്‍ത്തുകയും തിരികെ പോകാന്‍ വിസമ്മതിച്ച് ധോണിയെ കെട്ടിപിടിച്ചു നിന്നു.
അതേസമയം, ധോണി തന്റെ ഓട്ടോഗ്രാഫുളള ബാറ്റ് ആരാധകന് സമ്മാനമായി നല്‍കി. തുടര്‍ന്നും ധോണിയെ വിട്ടുപിരിയാന്‍ കഴിയാതെ ആരാധകന്‍ കെട്ടിപ്പിടിച്ചുനിന്നു. സംഘാടകര്‍ ഏറെ പാടുപെട്ടാണ് കുട്ടി ആരാധകനെ പിടിച്ചുമാറ്റിയത്. എന്നാല്‍ പിടിച്ചു മാറ്റുന്നതിനിടയിലും ധോണിയുടെ കാലില്‍ വീണ ശേഷമാണ് ആരാധകന്‍ മടങ്ങിയത്.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Leave a Reply

Your email address will not be published. Required fields are marked *

Close