സത്യത്തില്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥ ആര്‍ക്കെങ്കിലും അറിയുമോ?

Join our Group
Spread the love

കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലായതോടെ സത്യത്തില്‍ പ്രതിസന്ധിയിലായത് വിദ്യാര്‍ത്ഥികളാണ്. എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍. ഈ വര്‍ഷത്തെ പരീക്ഷ വളരെ കരുതലോടെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നപ്പോഴാണ് കൊറോണ എന്ന മഹാവിപത്ത രാജ്യത്തെ കീഴടക്കിയത്. കുട്ടികളുടെ ജീവിത്തിലെ തന്നെ സുപ്രധാന ഘട്ടം എന്നുതന്നെ വിശേഷിപ്പിക്കാവുന്നതാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിന് ഏറ്റവും സുപ്രധാനം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ ഫലമാണ്. ഇത് മുന്നില്‍ കണ്ട് തന്നെയാണ് വിദ്യാര്‍ത്ഥികള്‍ കരുതലോടെ പരീക്ഷകള്‍ എഴുതുന്നതും. എന്നാല്‍ നിലവിലുള്ള ഈപ്രതിസന്ധി കുട്ടികളെ അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിക്കുന്നത് തന്നെയാണ്. ഈ മഹാവിപത്തിനിടയില്‍ പരീക്ഷ എങ്ങനെ എഴുതും എന്ന ആശങ്ക നിലനില്‍ക്കെ പരീക്ഷ തിയതി സര്‍ക്കാര്‍ ദിവസവും മാറ്റിമാറ്റി പറയുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ മനസ്സിനെ ആശയകുഴപ്പത്തിലാക്കുകയും പരീക്ഷ എങ്ങനെ എഴുതും എന്ന പേടിയും അവരുടെ മനസ്സില്‍ കടന്നുകൂടും. വിദ്യാര്‍ത്ഥികളുടെ മാത്രമല്ല രക്ഷിതാക്കളുടെ അവസ്ഥയും ഇതുതന്നെയാണ്. തങ്ങളുടെ മക്കളുടെ ഭാവി എന്താകുമെന്ന ചിന്തയിലാണ് അവരും. പരീക്ഷ എഴുതി ഉന്നതവിജയം കരസ്ഥമാക്കിയാല്‍ മാത്രമേ ഉയര്‍ന്ന നിലവാരത്തില്‍ പഠിപ്പിക്കാന്‍ സാധിക്കൂ. കൂടാതെ ഈ മഹാവിപത്തിനിടയില്‍ തങ്ങളുടെ കുട്ടികള്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെന്തിങ്കിലും പറ്റിയാലോ എന്നതും അവരെ ചിന്തയിലാക്കുകയാണ്. പരീക്ഷ എഴുതിക്കണ്ടാ എന്ന് വിചാരിക്കാനും കഴിയില്ല. കാരണം ഏറെ പ്രതീക്ഷയോടെ ഒരു അധ്യായന വര്‍ഷം മുഴുവന്‍ കാത്തിരുന്നതാണ് തങ്ങളുടെ മക്കളുടെ ഭാവി അറിയാന്‍. പരീക്ഷ എഴുതിയില്ലെങ്കില്‍ നഷ്ടമാകുന്നത് മക്കളുടെ ഒരുവര്‍ഷമാണ്. എന്തുതന്നെയായാലും പ്രതിസന്ധിയിലായിരിക്കുന്നത് എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ്.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close