ആഘോഷങ്ങളില്ലാതെ ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

Join our Group
Spread the love

ശവ്വാൽ മാസപ്പിറവി ഇന്ന് കാണാത്തതിനെ തുടർന്നു ഞായറാഴ്ച ആയിരിക്കും കേരളത്തിൽ പെരുന്നാൾ ആഘോഷിക്കുക. വ്രത ശുദ്ധിയുടെ 30 നാൾ ഞായറാഴ്ച പൂർത്തിയാകുമ്പോൾ ഇത്തവണത്തെ പെരുന്നാളിന് പക്ഷെ വർണപകിട്ടില്ല. കോവിഡ് വ്യാപനവും സാമ്പത്തിക ബുദ്ധിമുട്ടും ലോക്ക് ഡൗണും വിശ്വാസികളുടെ പെരുന്നാൾ ആഘോഷത്തിന് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.മാർക്കറ്റുകളും തുണിക്കടകളും തുറന്നു കൊടുത്തെങ്കിലും എവിടെയും തള്ളിക്കയറ്റമില്ല. പെരുന്നാൾ പ്രമാണിച്ച് കടകൾ തുറന്നു പ്രവർത്തിക്കുന്നതിൽ ഇന്നും നാളെയും ഇളവുകൾ നൽകിയിട്ടുണ്ട്. രാത്രി 9 മണി വരെ കടകൾ തുറക്കാം. ഞായറാഴ്ച പെരുന്നാളിന് സമ്പൂർണ ലോക്ക് ഡൗണിൽ നിന്നും ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും അദ്ദേഹം ചെറിയ പെരുന്നാൾ ആശംസകൾ അറിയിച്ചു. എന്നാൽ ഈദ് നമസ്കാരം വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതം എന്ന് അദ്ദേഹം അറിയിച്ചു.
മാസപ്പിറവി കാണാത്തതിനാൽ ഖത്തറിലും ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫു രാജ്യങ്ങളിലും ഞായറാഴ്ച്ച പെരുന്നാൾ ആഘോഷിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ നാളെ മാസപ്പിറവി കണ്ടാൽ ഞായറാഴ്ചയും അല്ലെങ്കിൽ തിങ്കളാഴ്ചയും ആയിരിക്കും പെരുന്നാൾ ആഘോഷിക്കുക.

Ad Widget
Ad Widget

Recommended For You

About the Author: admin

Close