പുരികം പറയും നിങ്ങളുടെ ഭാവിയെക്കുറിച്ച്

Join our Group
Spread the love

ചിലര്‍ പറയാറുണ്ട് ഒരാളുടെ മുഖം കണ്ടാലറിയാം അയാള്‍ ഏത് സ്വഭാവക്കാരനാണെന്ന്. ഇത് സത്യമായി കാര്യമാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മനുഷ്യരുടെ കണ്ണ്, പുരികം, നെറ്റി തുടങ്ങിയവ കണുമ്പോള്‍ തന്നെ അയാളുടെ സ്വഭാവം എങ്ങനെയായിരിക്കും എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇവിടെ വ്യക്തികളുടെ പുരികം നോക്കി ആളുകളുടെ സ്വഭാവവും മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. പുരികം നോക്കി ആളുകളുടെ ആത്മവിശ്വാസവും സ്വഭാവസവിഷേതകളും അറിയാന്‍ സാധിക്കുമെന്നാണ് ചൈനീസ് ഫേഷ്യല്‍ റീഡിംഗും ഇന്ത്യന്‍ ഫേഷ്യല്‍ റീഡിംഗും ചൂണ്ടിക്കാണിക്കുന്നത്.
സ്വഭാവികമായി കട്ടിയുള്ള പുരികമുള്ളവര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടന്നുകാണാന്‍ കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്തവരാണ് ഇത്തരക്കാര്‍. നിര്‍ണായകമായ സ്വഭാവ ഗുണങ്ങളുള്ളവരായിരിക്കുന്ന ഇത്തരക്കാര്‍ വെറുതെ സമയം കളയാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കില്ല. ജീവിതത്തില്‍ നിര്‍ണായക ഘട്ടങ്ങളില്‍ ഒറ്റ ശ്വാസം കൊണ്ട് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശേഷിയുള്ളവരായിരിക്കും ഇത്തരത്തില്‍ കട്ടിയുള്ള പുരികമുള്ളവര്‍.
നേര്‍ത്ത പുരികമുള്ളവര്‍ ജീവിതത്തില്‍ ചെറിയ തീരുമാനങ്ങള്‍ പോലും കൈക്കൊള്ളാന്‍ ക്ലേശിക്കുന്നവരായിരിക്കും. മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ വിലകൊടുത്ത് സ്വന്തം കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരായിരിക്കും ഇത്തരക്കാര്‍. കൃത്യമായ പ്ലാനോടെ മുന്നോട്ടുപോകുന്നതിന് മുമ്പായി ഒന്നിലധികം പേരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. സാധ്യമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇവര്‍ പ്രത്യേക കഴിവ് തന്നെയാണ് പ്രകടിപ്പിക്കുന്നത്.
അത്ര നേര്‍ത്തതല്ലാത്ത പുരികമുള്ളവര്‍ നല്ല വ്യക്തിത്വമുള്ളവരായിരിക്കും. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുള്ളവരായിരിക്കും. ആത്മരതി നിറഞ്ഞ സ്വഭാവം പുലര്‍ത്തുന്നവരായിരിക്കും അത്ര നേര്‍ത്തതല്ലാത്ത പുരികമുള്ളവര്‍.
ജീവിതത്തില്‍ വിജയങ്ങള്‍ തേടിവരുന്നവരായിരിക്കും വളഞ്ഞ പുരികമുള്ളവര്‍. ബിസിനസില്‍ താല്‍പ്പര്യമുള്ള ഇത്തരക്കാര്‍ തനിക്ക് ചുറ്റിലും എപ്പോഴും ആളുകള്‍ ഉള്ളത് ഇഷ്ടപ്പെടുന്നവരായിരിക്കും. നിങ്ങള്‍ വിശ്വസിക്കുന്നവരാണെന്ന് മറ്റുള്ളവരോട് വിളിച്ച് പറയുന്നവരായിരിക്കും വളഞ്ഞ പുരികമുള്ളവര്‍. എപ്പോഴും നിങ്ങള്‍ സമാധാനമായിരിക്കുന്നുവെന്ന് മറ്റുള്ളവരോട് വിളിച്ചു പറയുന്നവരായിരിക്കും ഇത്തരം പുരികമുള്ളവര്‍.
ബുദ്ധിജീവികളായിരിക്കും നേരെയുള്ള പുരികമുള്ളവര്‍. സ്ത്രീകള്‍ക്കാണ് ഇത്തരത്തിലുള്ള പുരികമുള്ളതെങ്കില്‍ വസ്തുതകളും പരമാര്‍ത്ഥവും മനസ്സിലാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ജീവിതത്തിലും ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുന്നവരായിരിക്കും ഇത്തരം പുരികമുള്ളവര്‍.
മുഖത്ത് അത്യാകര്‍ഷമായി കാണപ്പെടുന്നവരായിരിക്കും ക്വീന്‍സ് ഐബ്രോ ഉള്ളവര്‍. പെര്‍ഫെക്ടായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഈ രാശിക്കാര്‍. വലിയ പ്രതീക്ഷകള്‍ ഉള്ള ഇത്തരക്കാര്‍ ഒരു ഗ്രൂപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഒറ്റയ്ക്ക് ജോലിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. മോശമെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്ന് ശഠിക്കുന്ന ഇത്തരക്കാര്‍ അതില്‍ നിന്ന് വ്യതിചലിക്കുകയോ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാകുകയോ ചെയ്യില്ല.
തുടക്കത്തില്‍ താഴെനിന്ന് തുടങ്ങി വളഞ്ഞ് അവസാനിക്കുന്നതാണ് പീക്ക്ഡ് ഐബ്രോകള്‍. മറ്റുള്ളവര്‍ ചിന്തിക്കുന്നതും മനസ്സിലാക്കുന്നതുമായ കാര്യങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നവരായിരിക്കും ഇത്തരത്തില്‍ പീക്ക്ഡ് ഐബ്രോ ഉള്ളവര്‍. വികാരങ്ങളാണ് ഇത്തരക്കാരെ മുന്നോട്ട് നയിക്കുക. വ്യക്തിജീവിതത്തില്‍ മികവ് പുലര്‍ത്തുന്ന ഇവര്‍ യാദൃശ്ചികമായി പ്രതികരിക്കുന്നവരുമായിരിക്കും.

 

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close