ഫിഫ ഫുഡ്‌ബോള്‍ ലോകകപ്പ്… ഇന്ന് ഫ്രാന്‍സും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍

Spread the love

ഫിഫ ഫുഡ്‌ബോള്‍ ലോകകപ്പില്‍ ഇന്ന് മുന്‍ ലോകകപ്പ് ചാമ്ബ്യന്മാരായ ഫ്രാന്‍സ് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. മത്സരത്തില്‍ മുന്‍ ലോകകപ്പ് ചാമ്ബ്യന്മാരായ ഫ്രാന്‍സിനെ നേരിടുന്നത് ഓസ്‌ട്രേലിയയാണ്. ഇന്ന് ഉച്ചക്ക് ശേഷം 3.30നാണ് മത്സരം നടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവനിര തന്നെയാണ് ഫ്രാന്‍സിന്റെ കരുത്ത്. 1998ല്‍ ഫ്രാന്‍സിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ദേഷാമ്ബ്‌സിന്റെ തന്ത്രങ്ങളുമായാണ് ടീം ഇറങ്ങുന്നത്. ഗ്രീസ്മാന്‍ നയിക്കുന്ന ആക്രമണ നിര ഓസ്‌ട്രേലിയക്ക് തലവേദന ഉണ്ടാക്കും. പരിക്ക് മൂലം എമ്ബാപ്പെ കളിക്കുന്ന കാര്യം സംശയമാണ്. പോഗ്ബ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. ലോറിസ് തന്നെയാവും ഗോള്‍ വല കാക്കുക. ഫ്രാന്‍സിനെ അട്ടിമറിക്കാനുള്ള കോപ്പുകള്‍ ഓസ്‌ട്രേലിയയുയുടെ കയ്യില്‍ ഇല്ല എങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ തന്നെയാവും ഓസ്‌ട്രേലിയയുടെ ശ്രമം. 22 മത്സരങ്ങള്‍ നീണ്ട യോഗ്യതാ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ എത്തുന്നത്. ടോമി ജൂറിക്കിന് പകരം ആന്‍ഡ്ര്യൂ നബൗട്ടിനെ ആയിരിക്കും കോച്ച് ബെര്‍ട് വാന്‍ മര്‍വിക് ആക്രമണത്തിന്റെ ചുമതല ഏല്പിക്കുക.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Leave a Reply

Your email address will not be published. Required fields are marked *

Close