സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മത്സ്യത്തില്‍ 16 ശതമാനം മായം

Join our Whats App Group
Spread the love

കേരളത്തില്‍ വിതരണം ചെയ്യുന്ന മത്സ്യത്തില്‍ 16ശതമാനം മായം കലര്‍ന്നതാണെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മല്‍സ്യങ്ങളിലെ മാലിന്യവും മായവും തിരിച്ചറിയുന്നതിനു സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തയാറാക്കിയ പേപ്പര്‍ സ്ട്രിപ്് പ്രയോജനകരമാണ്. ഇവ സംസ്ഥാനത്തു വ്യവസായാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു. മല്‍സ്യക്കുഞ്ഞുങ്ങളെ വ്യാപകമായി ഇതര സംസ്ഥാനങ്ങളിലേക്കു കടത്തുന്നതു തടയാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close