ഇസ്ലാമിൽ നിന്നും മറ്റു മതങ്ങളിലേക്ക് മതപരിവർത്തനം ചെയ്യുവാനുള്ള വിലക്ക് മാറ്റി സുഡാൻ.

Join our Whats App Group
Spread the love
സുഡാൻ ഇസ്ലാമിൽ നിന്നും മറ്റു മതങ്ങളിലേക്ക് മതപരിവർത്തനം ചെയ്യാനുള്ള വിലക്കുകൾ മാറ്റുന്നു. അത് കൂടാതെ തന്നെ പൂർണ മദ്യ നിരോധനം പിൻവലിച്ചു, ഇസ്ലാം അല്ലാത്തവർക്ക് ആവശ്യമെങ്കിൽ മദ്യം കഴിക്കാം എന്നുള്ള അധികാരവും നൽകുന്നു എന്ന് സുഡാൻ നീതി ന്യായ മന്ത്രി അറിയിച്ചു. അതുപോലെ തന്നെ സ്ത്രീകൾക്കും, കുട്ടികൾക്കും പുറത്ത് പോകാൻ കുടുംബത്തിലെ പുരുഷന്മാരുടെ അനുവാദം വേണം എന്ന നിയമവും റദ്ദാക്കുന്നു. മുൻ രാഷ്ട്രപതി ഒമർ അൽ ബാഷിറിനെ പുറത്താക്കി ഒരു വർഷം കഴിയുമ്പോഴാണ് പുതിയ ഭേതഗതികൾ വരുത്തുന്നത്.
ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം സുഡാനിൽ ജനസംഖ്യയുടെ 3% ഇസ്ലാം അല്ലാതെയുള്ള മറ്റു മതസ്ഥരാണ്. മുൻ പ്രസിഡന്റ്‌ ജാഫർ നിമെയ്റി 1983 ൽ സുഡാനിൽ ഇസ്ലാമിക നിയമങ്ങൾ കൊണ്ട് വന്നിരുന്നു. അതിന്റെ ഫലം ആയിരുന്നു രാജ്യത്ത് മദ്യം പൂർണമായും നിരോധിച്ചിരുന്നത്. രാജ്യ തലസ്ഥാനമായ ഖാർടൗമിലൂടെ ഒഴുകുന്ന നൈൽ നദിയിലേക്ക് മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞതാണ് 1983 ൽ മദ്യം പൂർണമായും നിരോധിക്കാൻ കാരണമായത്.
ഏകാധിപതി ആയ ഒമർ അൽ ബാഷിറിനെ പുറത്താക്കിയ ശേഷം വന്ന സർക്കാർ രാജ്യത്തെ വിവേചനങ്ങളെ നിർത്തുവാനും, വിമതരുമായി സമാധാനത്തിൽ എത്തിക്കാനും ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്നു. ഇസ്ലാം ഒഴികെയുള്ള മറ്റു മതസ്ഥർക്ക് ഇനി സുഡാനിൽ സൗകര്യമായി മദ്യപിക്കാം എന്നും എന്നാൽ ഇസ്ലാം മത വിശ്വാസികൾക്ക് വിലക്ക് തുടരും എന്നും നീതി ന്യായ മന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ സുഡാൻ മത പരിവർത്തനത്തിലെ നിയമപരമായ വിലക്കും ഒഴിവാക്കി.
22 വർഷം നീണ്ടു നിന്ന വടക്കൻ സുഡാനിലെ മുസിലീങ്ങളും, തെക്കൻ സുഡാനിലെ ക്രൈസ്തവരും തമ്മിലുണ്ടായ യുദ്ധത്തിന് നിമെയ്റി കൊണ്ട് വന്ന ഇസ്ലാമിക നിയമങ്ങൾ പ്രധാന ഉൾപ്രേരകങ്ങൾ ആയിരുന്നു. ഇതാണ് 2011 ൽ സുഡാൻ ഭിന്നിക്കാൻ കാരണമായത്. 1989 ൽ ബാഷിർ അധികാരത്തിൽ വന്ന ശേഷം ഇസ്ലാമിക നിയമം അദ്ദേഹം തുടർന്നു.
അബ്ദുള്ള ഹാംനെക്ക് നയിക്കുന്ന പരിവർത്തന സർക്കാർ സൈന്യവുമായി സന്ധിയുണ്ടാക്കി മാസങ്ങൾ നീണ്ടു നിന്ന ജനരോക്ഷത്തിനൊടുവിൽ ഒമർ ബാഷിറിനെ പുറത്താക്കുകയായിരുന്നു.
Ad Widget
Ad Widget

Recommended For You

About the Author: admin

Close