വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിച്ചേക്കല്ലേ….തന്റെ മുഴുവന്‍ സമ്പാദ്യം ക്യാമ്പില്‍ ചെലവഴിച്ച് മുത്തശ്ശി

Join our Whats App Group
Spread the love

കേരളത്തെ പ്രളയത്തില്‍ നിന്നും കരകയറ്റാന്‍ സെലിബ്രിറ്റകളും സാധാരണക്കാരും ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. എല്ലാവരും തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം കൊടുക്കുമ്പോള്‍ തന്റെ മുഴുവന്‍ സമ്പാദ്യവും കൊടുത്തിരിക്കുകയാണ് ഒരു മുത്തശ്ശി. വയനാട്ടിലെ ശാന്തകുമാരി എന്ന മുത്തശ്ശിയാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയത്.
ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്‍വലിച്ച് ആ തുകയ്ക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിയാണ് അവര്‍ വയനാട് കളക്‌ട്രേറ്റിന് മുന്നില്‍ എത്തിയത്. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഈ മുത്തശ്ശി പക്ഷേ ഇപ്പോള്‍ തരംഗമാവുന്നത് അവരുടെ സഹായ മനസ് കൊണ്ട് മാത്രമല്ല ഒരു കിടുക്കാച്ചി ഡയലോഗിലൂടെയാണ്.
കലക്ഷന്‍ പോയിന്റില്‍ എത്തിയ മുത്തശ്ശിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തുന്നവരെ നോക്കിയായിരുന്നു മുത്തശ്ശിയുടെ ഡയലോഗ് ‘അതേ നിങ്ങള്‍ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിച്ചേക്കല്ലേ, മൂപ്പര് അപ്പോ ബന്ധം ഒഴിയും.. എന്റെ സൗന്ദര്യം കണ്ടിട്ടേ.. എന്നായിരുന്നു മുത്തശ്ശി കാച്ചിയത്.
മുത്തശ്ശിയുടെ ഡയലോഗില്‍ ക്യാമ്പിലുള്ള ആളുകള്‍ ചിരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. മൂന്ന് വര്‍ഷം മുന്‍പാണ് ശാന്തകുമാരിയുടെ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം അവര്‍ വാടക വീട്ടില്‍ കഴിയുകയാണ്. ഇടയ്ക്ക് കുളിമുറിയില്‍ വീണ് കൈക്ക് പരിക്കേറ്റിട്ടുണ്ട്. ആ പരിക്കേറ്റ് കെട്ടിയ കൈയ്യും വെച്ചാണ് അവര്‍ ക്യാമ്പിലെത്തിയത്.
എന്നാല്‍ ദുരന്തപ്പെട്ടവരെ ഓര്‍ക്കുമ്പോള്‍ തന്റെ വേദനയൊന്നും ഒന്നുമല്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും മുത്തശ്ശിയുടെ വീഡിയോ ഇപ്പോള്‍ വന്‍ ഹിറ്റാണ്. ഈ ഊര്‍ജ്ജം പകരുന്ന വാക്കുകളും ആ മുഖത്തെ ചിരിയുമെല്ലാം പിന്നെ എങ്ങനെ ഹിറ്റാവാതിരിക്കാനാ അല്ലേ.

Posted by Asif Wayanad Shameer on Sunday, August 19, 2018

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close