ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷണം…. വില കേട്ടാല്‍ ഞെട്ടും

Join our Group
Spread the love

നല്ല ഭക്ഷണത്തിന് വേണ്ടി എത്രരൂപ വേണമെങ്കിലും മുടക്കാന്‍ ഇപ്പോള്‍ എല്ലാവരും തയ്യാറാണ്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി ഭക്ഷണം കഴിക്കാന്‍ ആരെങ്കിലും ശ്രമിക്കുമോ? ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. പേര് അല്‍മസ് കാവിയര്‍. ഇറാനാണ് ഈ അത്യപൂര്‍വ ഭക്ഷ്യ വിഭവത്തിന്റെ ജന്മദേശം.
ഒരു തരത്തിലുള്ള മീന്‍മുട്ടകയാണ് കാവിയര്‍ എന്നറിയപ്പെടുന്നത്. ഇതിലെ ഏറ്റവും ശ്രേഷ്ഠമായതാണ് അല്‍മസ് കാവിയര്‍. ഇത് കഴിക്കുന്നവരുടെ ആരോഗ്യം പുഷ്ടിപ്പെടുന്നതിന് സമാനതകളില്ലത്രെ. എന്നാല്‍ 25 ലക്ഷം രൂപ മുടക്കണമെന്നു മാത്രം. അത്യപൂര്‍വമായേ ഇത് ഭക്ഷ്യശാലകളില്‍ ലഭ്യമാകാറുള്ളൂ. ലണ്ടനിലെ പികാദെല്ലിയിലുള്ള ഒരു സ്‌റ്റോറില്‍ അല്‍മസ് കാവിയര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
പണ്ട് രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും തീന്‍മേശയില്‍ ഇതുണ്ടാകും. ആരോഗ്യവാന്മാരായി ഇരിക്കാന്‍ അത്യുത്തമമായതുകൊണ്ടുതന്നെ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ ഭക്ഷണമായിരുന്നു ഇത്. 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ടിന്നുകളില്‍ ഓരോ കിലോ വെച്ചാണ് ഈ അത്യപൂര്‍വ വിഭവം പാക്ക് ചെയ്ത് ലണ്ടനിലെ സ്‌റ്റോറില്‍ വില്‍ക്കുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close