ഗപ്പി വളർത്തലിലൂടെ വരുമാനം

Join our Whats App Group
Spread the love

സ്ഥല സൗകര്യവും, ജലലഭ്യതയുള്ള ആർക്കും, വരുമാനം നേടാനുള്ള നല്ലൊരു മാർഗ്ഗമാണ് കുഞ്ഞൻ മത്സ്യമായ ഗപ്പി വളർത്തൽ. ഇങ്ങനെയുള്ള അലങ്കാര മത്സ്യം വളർത്തൽ ശുദ്ധജലത്തിന്റെ ലഭ്യതയുള്ള എവിടെയും നടത്താവുന്നതാണ്. ഇപ്പോൾ അലങ്കാര മത്സ്യ കച്ചവടം നടത്തുന്നവർക്ക് ചെന്നൈയിൽ നിന്നുമാണ് ട്രെയിനിൽ മത്സ്യം എത്തുന്നത്.

കാഴ്ചയിൽ ഇവർ കുഞ്ഞാണെങ്കിലും ഇവയ്ക് 100 രൂപ മുതൽ 1200 രൂപ വരെ വിലയുണ്ട്. അവയുടെ പരിപാലനവും ഭക്ഷണക്രമവും ബ്രീഡിങ്ങുമെല്ലാം മനസ്സിലാക്കിയെടുതാൽ ആർക്കും മത്സ്യം വളർത്താം. വലിയ പരിപാലനമോ, ചിലവോ ഇത്തരം മത്സ്യങ്ങളെ വളർത്തിയെടുക്കാൻ വേണ്ടിവരുന്നില്ല . ഏതൊരു സംരംഭത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നതിനുമുമ്പും സംരംഭത്തെ കുറിച്ച് നല്ലതുപോലെ അറിവുണ്ടാവണം അതുപോലെ തന്നെ ആണ് മത്സ്യം വളർത്തലും, ഇതിനെ കുറിച്ച് നന്നായി പഠിച്ച ശേഷം മാത്രം ഗപ്പി വളർത്താലിലേക്ക് ഇറങ്ങുക .ആദ്യം ചെറിയ രീതിയിൽ തുടങ്ങിയതിനുശേഷം എല്ലാം മനസ്സിലാക്കി വലിയ രീത്തിലെക്ക് വളർത്തുന്നതാണ് ഉചിതം. കുറഞ്ഞ മുതൽമുടക്കിൽ തന്നെ ഇത്തരം സംരംഭങ്ങൾ തുടങ്ങാവുന്നതാണ് എന്നതാണ് നല്ല വശം.

പരിപാലനം

*അലങ്കാര മൽസ്യം വളർത്തുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് പ്രജനനത്തിന് ആവശ്യമായ സൗകര്യം ഇവർക്ക് ഒരുക്കികൊടുക്കുക എന്നുള്ളത്.

*രോഗ പ്രതിരോധ ശേഷി ഗപ്പിക്ക് കൂടുതലാണെങ്കിലും കാലാവസ്ഥ വ്യതിയാനം ജലം എന്നിവ രോഗത്തിന് കാരണമാകാറുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധ കൊടുത്ത് വളർത്തണം

*21 മുതൽ 30 ദിവസമാണ് ഗപ്പികളുടെ ഗര്‍ഭകാലം.

*ഗപ്പികളിലിലെ ഇനങ്ങളനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകും.

*സാധാരണ ഇനങ്ങളില്‍ നിന്നും 10 മുതല്‍ 50 കുഞ്ഞുങ്ങളെ ലഭിക്കും എന്നാൽ ആല്‍ബിനോ ഇനങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണം താരതമ്യേനെ കുറവായിരിക്കും.

*ബ്രീഡിങിനായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ ഒരേ നിറത്തിലുള്ളവയാണ് ഉചിതം.

*3 പെണ്‍ഗപ്പികള്‍ക്ക് ഒരു ആണ്‍മത്സ്യം എന്ന തോതിലാണ് വളര്‍ത്തേണ്ടത്.

*3 പെണ്‍ മത്സ്യങ്ങളിൽ കൂടുതൽ ഇടരുത്.

*ഗപ്പികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. അക്വേറിയത്തിലെ വൃത്തി, വായു ലഭ്യത എന്നിവയൊക്കെ എന്നും ശ്രദ്ധിക്കണം.

*പ്രോട്ടീന്‍ അധികമായുള്ള ഭക്ഷണമാണ് ഗപ്പികള്‍ക്കാവശ്യം.

*പ്രജനന ടാങ്കില്‍ പായല്‍ പോലുള്ള ചെടികള്‍ ആവശ്യത്തിന് ഇട്ട് കൊടുക്കണം.

*ഒരേ കുടുംബത്തില്‍പ്പെട്ട ആണ്‍, പെണ്‍ മത്സ്യങ്ങളെ ഒന്നിച്ചു വളര്‍ത്തരുത്.

*കുഞ്ഞുങ്ങൾ പിറന്ന ഉടൻ അവരെ മറ്റൊരു ടാങ്കിലേക്ക് മാറ്റണം.

*ഫില്‍റ്ററുകള്‍ വയ്ക്കാതെയാണ് മത്സ്യത്തെ വളര്‍ത്തുന്നത് എങ്കില്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം മാറ്റി കൊടുക്കണം.

*മൂന്നാഴ്ചയ്ക്ക് ശേഷം ഇവയ്ക്ക് പൊടി രൂപത്തിലുള്ള തീറ്റ നല്‍കാം.

*ഗപ്പിയുടെ ശരാശരി ആയുസ് 2 മുതൽ 3 വര്‍ഷം വരെയാണ്.

*ഗപ്പികൾക്ക് മൂന്നു മാസം പ്രായമാകുമ്പോള്‍ വില്‍പന നടത്താവുന്നതാണ്.

കുട്ടികൾ മുതൽ വീട്ടമ്മമാർക്ക് വരെ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഗപ്പി കൃഷി. വലിയ ചിലവ് ഇല്ലാത്തതിനാൽ ഒന്നു മനസ്സുവയ്ച്ചാൽ ആർക്കും ചെയ്യാവുന്ന ഒരു സംരംഭമാണ്.

മൽസ്യങ്ങൾക്ക്  തീറ്റയായി ഉപയോഗിക്കുന്ന അസോള കൃഷിയെ കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു

http://exposekerala.com/asola-cultivation-uses/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close