വരുമാനം നൽകുന്ന ഗൗരാമി മൽസ്യങ്ങൾ

Join our Whats App Group
Spread the love

അലങ്കാര മത്സ്യങ്ങളിൽ ഏറെ പേർ ഇഷ്ടപ്പെടുന്ന ഒന്നാണ് “ഗൗരാമി മത്സ്യങ്ങൾ”. പൊതുവെ ശാന്ത സ്വഭാവം ഉള്ളവയാണ് ഗൗരാമി മൽസ്യങ്ങൾ. അലങ്കാര മത്സ്യ കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഗൗരാമിയെ തിരഞ്ഞെടുക്കാം. മറ്റു മീനുകളെ അപേക്ഷിച്ച് ഇവയെ വളർത്തുന്നതിന് ഏറെ സൂക്ഷ്മതയും  കായികാധ്വാനവും വേണ്ടി വരുന്നില്ല.

6 മാസം പ്രായമായ ഗൗരാമി മത്സ്യങ്ങളെ ബ്രീഡിങ്ങിനായി തിരഞ്ഞെടുക്കാം. 2:1എന്ന അനുപാതത്തിൽ പെൺ-ആൺ മത്സ്യങ്ങളെ വാങ്ങാൻ ശ്രദ്ധിക്കുക. വയറിന്റെ വലിപ്പം കൂടുതൽ പെൺ മത്സ്യങ്ങൾക്കാണ്. ആൺമത്സ്യങ്ങളുടെ വയർഭാഗം പരന്നു ഇരിക്കുന്നവയാണ്. ഇങ്ങനെ ആൺ മത്സ്യത്തെയും പെൺ മത്സ്യത്തെയും വേർത്തിരിച്ചറിയാൻ സാധിക്കുന്നു. പ്രജനനത്തിന് ഒരാഴ്ച മുമ്പ് തന്നെ പെൺ മത്സ്യത്തിന് പോഷക മൂല്യം കൂടുതലുള്ള ഭക്ഷണം നൽകാൻ ശ്രദ്ധിക്കുക. ഡീ-ക്യാപ്പ്ഡ് ആർട്ടീമിയ, പെല്ലറ്റ് ഫീഡ് തുടങ്ങിയവ കൂടുതൽ ഉൾപെടുത്തുക. ഇത് മുട്ടയുടെ എണ്ണം കൂട്ടാൻ സഹായിക്കുന്നു. ഈ കാലയളവിൽ തന്നെ, പ്രജനന ടാങ്കിൽ വെള്ളം നിറച്ചിരിക്കണം. ഒരാഴ്ച ഇത്തരത്തിൽ പരിചരിച്ച ആൺ-പെൺ മത്സ്യങ്ങളെ ബ്രീഡിങ് ടാങ്കിലേക്ക് ഇറക്കി വിടാം. വെള്ളത്തിൽ കുമിളക്കൂടുകൾ നിർമ്മിച്ചാണ് ഇവ മുട്ട നിക്ഷേപിക്കുന്നത്. അതിനാൽ ജലോപരിതലത്തിൽ ഉയർന്നു നിൽക്കുന്ന  എന്തെങ്കിലും വസ്തു ഇട്ടു നൽകുന്നത് വഴി ഇവയ്ക്ക് മുട്ട അതിൽ പറ്റിപിടിപ്പിക്കാൻ സാധിക്കുന്നു. ബ്രീഡിങ് ടാങ്കിലിട്ട് 12-48 മണിക്കൂറിനുള്ളിൽ തന്നെ പെൺമത്സ്യം മുട്ടയിട്ട് കഴിയുന്നു. മുട്ടയിട്ട് കഴിഞ്ഞാൽ ആൺമത്സ്യങ്ങൾക്കാണ് അതിന്റെ സംരക്ഷണ ചുമതല. പെൺ മത്സ്യത്തിനെ പോലും അവർ മുട്ടയ്ക്ക് സമീപം വരാൻ അനുവദിക്കില്ല. അതിനാൽ മുട്ട ഇട്ടു കഴിഞ്ഞാൽ എത്രയും വേഗം പെൺ മത്സ്യത്തെ ബ്രീഡിങ് ടാങ്കിൽ നിന്ന് മാറ്റണം അല്ലാത്ത പക്ഷം ആൺമത്സ്യം അവയെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്. കുമിളക്കൂടുകൾക് ഉള്ളിലായി കാണുന്ന മുട്ടകൾക്ക് ഇളം സ്വർണ്ണ നിറമാണ്. 48 മണിക്കൂറിനുള്ളിൽ തന്നെ ഇവ പൂർണ്ണമായും വിരിഞ്ഞിറങ്ങുന്നു. 500-നു മുകളിൽ കുഞ്ഞുങ്ങൾ തീർച്ചയായും ഉണ്ടായിരിക്കും. ജനിച്ച് 2 ദിവസത്തിനുള്ളിൽ തന്നെ, ഇവ സ്വതന്ത്രമായി നീന്താൻ തുടങ്ങുന്നു. ഈ കാലയളവിൽ ആൺ മത്സ്യത്തെയും പ്രജനന ടാങ്കിൽ നിന്നും മാറ്റാം. ആദ്യ 5 ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി ഇൻഫ്ലുസോറിയ മാത്രം നൽകിയാൽ മതിയാകും. 10 ദിവസം പ്രായമാകുമ്പോൾ മുതൽ ഇവയ്ക്ക് ആർട്ടിമിയ വിരിയിച്ചതും, പതിനഞ്ചാം ദിവസം മുതൽ മൊയ്‌നയും നൽകി തുടങ്ങുക. ആദ്യ ഒരു മാസത്തിൽ 4 നേരം ഇവയ്ക്ക് ഭക്ഷണം നൽകണം, ഒപ്പം ടാങ്ക് വൃത്തിയായി സൂക്ഷിക്കുകയും വേണം. 28 ദിവസം കഴിയുമ്പോൾ ഇവയുടെ വളർച്ച നിരക്ക് പെട്ടന്ന് കൂടുന്നതായി കാണാൻ സാധിക്കും. അപ്പോൾ ഇവയെ ബ്രീഡിങ് ടാങ്കിൽ നിന്നും വളർത്തൽ ടാങ്കിലേക്ക്  മാറ്റിയിടാം. വളർത്തൽ ടാങ്കിലേക്ക് മാറ്റുന്ന ഇവയ്ക്ക് ലൈവ് ഫീഡിന് ഒപ്പം മറ്റു പെല്ലറ്റ് ഫീഡുകളും നൽകാം. ലൈവ് ഫുഡ്‌ കൂടുതലായി നൽകുന്നത് ഭക്ഷണ ചിലവ് കുറക്കുന്നു. 45 ദിവസം പ്രായമാകുമ്പോൾ മുതൽ ആൺ-പെൺ മത്സ്യങ്ങളെ വേർതിരിച്ചു അറിയാം. 

3-4 മാസത്തിനുള്ളിൽ തന്നെ ഇവ പൂർണ്ണ വളർച്ചയെത്തുന്നു. ടാങ്കിലെ ജലം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, അല്ലാത്ത പക്ഷം ഇവയ്ക്ക് രോഗം വന്നേക്കാം. ഒരു തവണ ബ്രീഡ് ചെയ്ത മത്സ്യത്തിനെ 30 ദിവസങ്ങൾക്കു ശേഷം വീണ്ടും ബ്രീഡ് ചെയ്യാം. ഗൗരാമി മത്സ്യങ്ങളെ വളർത്തുന്ന ജലത്തിന്റെ പി.എച്‌ മൂല്യം (pH) 6.6 നും 7.5 നും ഇടയിൽ നിലനിർത്തുന്നത് വഴി അവയുടെ രോഗ പ്രതിരോധ ശേഷി ഉയർത്താൻ സാധിക്കും. 

ഏറെ ആരാധകരുള്ള ഗൗരാമി മത്സ്യങ്ങളെ ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ  വളർത്താൻ സാധിക്കുന്നു. ഗോൾഡൻ ഗൗരാമി, ബ്ലൂ ഗൗരാമി തുടങ്ങിയവക്കാണ് ആവശ്യക്കാരേറെയും. ബ്രീഡിങ് സങ്കീർണതകൾ കുറഞ്ഞ ഇവയെ വളർത്തി 3-4 മാസം  പ്രായമാകുമ്പോൾ വിൽക്കാം, ഇതിലൂടെ മികച്ച വരുമാനം കർഷകന് ലഭിക്കുന്നു. 

Read also: ഗപ്പി വളർത്തലിലൂടെ വരുമാനം

ഈ അറിവ് നിങ്ങൾക്ക് പ്രയോജനപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ വാർത്തകൾക്കും അറിവുകൾക്കു മായി  എക്സ്പോസ്‌ കേരള യുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close