സ്വര്‍ണ്ണക്കൊലുസിനോടുളള പേടിക്ക് പിന്നില്‍?

Join our Group
Spread the love

ഭാരതീയ സങ്കല്പം അനുസരിച്ച് സ്വര്‍ണ്ണം ലക്ഷമിയാണ്. അതിനാല്‍ കാലില്‍ സ്വര്‍ണ്ണം അണിയുന്നത് സാക്ഷാല്‍ ലക്ഷമിയോടുളള അനാദരവായാണ് മിക്കവരും കണക്കാക്കുന്നത്. കാലുകൊണ്ട് ഏതെങ്കിലുമൊരു വസ്തുവിനെ ചവിട്ടിയാല്‍ അത് അനാദരവായി കണക്കാക്കപ്പെടാറുമുണ്ട്. മനുഷ്യശരീരത്തില്‍ ഇത്തരത്തിലൊരു സ്ഥാനം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന പാദത്തില്‍ സ്വര്‍ണ്ണം അണിയുമ്‌ബോള്‍ സ്വര്‍ണ്ണത്തിനോടുള്ള അനാദരവായി ആളുകള്‍ അതിനെ കണക്കാക്കുന്നു. ആടിമുടി ആഭരണം അണിഞ്ഞ് വിവാഹ പന്തലിലേക്കിറത്തിങ്ങുന്ന പെണ്‍കുട്ടികള്‍ പോലും വിവാഹദിനത്തില്‍ ആശങ്കയോടെയാണ് സ്വര്‍ണ്ണക്കൊലുസ് അണിയുന്നത്.
രസകരമായ മററുചില കാരണങ്ങളും സ്വര്‍ണ്ണക്കൊലുസിനോടുളള പേടിക്ക് പിന്നിലുണ്ട്.ഏറ്റവും എളുപ്പത്തില്‍ നഷ്ടപ്പെടാന്‍ സാധ്യത ഉള്ള ആഭരണം കുടിയാണ് പാദസരം. കഴുത്തിനെയും കൈകളെയും അപേക്ഷിച്ച് കാലില്‍ പെട്ടെന്ന് ശ്രദ്ധ എത്തില്ലെന്നതും പാദസരം നഷ്ടപ്പെടാനുളള സാധ്യതയെ കുട്ടുന്നു. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടാവാം പഴമക്കാര്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയത്. മറ്റൊരു കാര്യം കൂടി ഈ വിലക്കിനെ ശ്രദ്ധേയമാക്കുന്നുണ്ട്. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകള്‍ സ്വര്‍ണ്ണ പാദസരം അണിയുന്നതിലുടെ ഉണ്ടാകുമെന്നാണ് പാരമ്പര്യ വൈദ്യശാസ്ത്രം പറയുന്നത്.കാല്‍ക്കണ്ണോട് ചേര്‍ന്നാണല്ലോ പാദസരത്തിന്റെ കിടപ്പ്.ദീ ര്‍ഘകാലം ഇത്തരത്തില്‍ പാദസരം കാല്‍ക്കണ്ണോട് ചേര്‍ന്നു കിടക്കുന്നതു കൊണ്ട് വാതം വരാന്‍ ഉളള സാധ്യത ഉണ്ടെന്നാണ് കണ്ടെത്തല്‍. കാല്‍ക്കണ്ണിലെ നാഗമര്‍മ്മത്തില്‍ സ്ഥിരമായി സ്വര്‍ണ്ണം ഉരസുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും ഇത് വാതത്തിന് കാരണമാകുമെന്നുമാണ് പാരമ്പര്യ വൈദ്യത്തില്‍ പറയുന്നത്.
ചുരുക്കത്തില്‍ ,വിശ്വാസവും ധനനഷ്ടഭയവും ആരോഗ്യ ആശങ്കകളുമാണ് സ്വര്‍ണ്ണക്കൊലുസ് അണിയുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ കാരണം. തലമുറകളിലായി കൈമാറിവരുന്ന ഇത്തരം വിശ്വാസങ്ങളെയാണ് അറിഞ്ഞോ അറിയാതെയോ പിന്‍തലമുറക്കാരും കാത്തുസൂക്ഷിക്കുന്നത്..

 

 

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close