ഹനാനെ അധിക്ഷേപിച്ചവര്‍ക്ക് പണികിട്ടി തുടങ്ങി… സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Join our Whats App Group
Spread the love

തൊടുപുഴ അല്‍അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പിടികൂടിയത്. കേസില്‍ ഗുരുവായൂര്‍ സ്വദേശിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറായിയിലെ പയ്യനാട്ടയില്‍ വിശ്വനാഥന്‍ (42) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഹനാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിശ്വനാഥന്‍ സമൂഹമാധ്യമങ്ങളില്‍ ഉന്നയിച്ചതെന്നു പൊലീസ് അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍, വിദ്യാര്‍ഥിനിയെ രൂക്ഷമായി അധിക്ഷേപിച്ച പത്തു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ് എന്ന യുവാവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. വിദ്യാര്‍ഥിനിയെ അധിക്ഷേപിക്കുന്ന പ്രചാരണത്തില്‍ പങ്കാളികളായ പത്തു സൈബര്‍ കുറ്റവാളികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വസ്തുത മറച്ചുവച്ചു ഹനാനെ വളരെ മോശമായ ഭാഷയില്‍ അപമാനിച്ചവരെയാണു പൊലീസ് ആദ്യഘട്ടത്തില്‍ നോട്ടമിടുന്നത്.
ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനാണു ഹനാനെ അപമാനിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ തനിക്കു കൈമാറിയതെന്നാണ് നൂറുദ്ദീന്റെ മൊഴി. അതുവരെ ഹനാനെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിരുന്നതെന്നും ഹനാന്‍ അഭിനയിക്കാന്‍ പോവുന്ന സിനിമയുടെ പ്രചാരണത്തിനു വേണ്ടിയാണു തമ്മനം മാര്‍ക്കറ്റില്‍ കോളെജ് യൂണിഫോമില്‍ മീന്‍ വില്‍ക്കാന്‍ എത്തിയതെന്നു പറഞ്ഞു വിശ്വസിപ്പിച്ചതും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനാണെന്നാണു നൂറുദ്ദീന്റെ നിലപാട്. ഇയാളുടെ മൊഴികള്‍ പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
സംഭവത്തില്‍ നൂറുദീന്‍ ഷെയ്ഖിനെതിരെ സൈബര്‍ നിയമപ്രകാരം പൊലീസ് കേസെടുത്തതോടെ സൈബര്‍ കുറ്റവാളികളില്‍ പലരും അവര്‍ പ്രചരിപ്പിച്ച അപകീര്‍ത്തി പോസ്റ്റുകള്‍ പിന്‍വലിച്ചു. എന്നാല്‍, ഇത്തരക്കാര്‍ നടത്തിയ ദുഷ്പ്രചാരണത്തിന്റെ തെളിവുകള്‍ വനിതാ കമ്മീഷന്‍ ശേഖരിച്ചിട്ടുണ്ടെന്നും അതു പൊലീസിനു കൈമാറാന്‍ തയാറാണെന്നും കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close