ഹാരിസിന്റെ മരണം… കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിപ്പെടുത്തി ഡോക്ടര്‍

Join our Whats App Group
Spread the love

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന ഹാരിസ് മരിക്കാനിടയായ സംഭവം സംബന്ധിച്ച് വെളിപ്പെടുത്തലുമായി ഡോക്ടര്‍ രംഗത്ത്. ജൂനിയര്‍ ഡോക്ടര്‍ നജ്മയാണ് സംഭവത്തെ കുറിച്ച് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹാരിസ് എന്ന വ്യക്തി മരിച്ച സമയത്ത് താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. പക്ഷേ താന്‍ അറിഞ്ഞത് ഇക്കാര്യത്തില്‍ അനാസ്ഥ നടന്നുവെന്നാണ്. ജനുവരിയില്‍ മുതല്‍ താന്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. തനിക്ക് ഐസിയുവിലാണ് ഡ്യൂട്ടി വരാറുള്ളത്.ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ തന്നോട് പറഞ്ഞത് അനുസരിച്ച് വീഴ്ച സംഭവിച്ചുണ്ടെന്നാണ് വ്യക്തമായത്.
ഡോക്ടര്‍മാര്‍ പോയി നോക്കുന്ന സമയത്ത് രോഗി മരിച്ചു കിടക്കുകയായിരുന്നു.ഈ സമയമത്ത് രോഗിയുടെ മുഖത്ത് മാസ്‌കുണ്ടായിരുന്നു.പക്ഷേ വെന്റിലേറ്ററുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വിട്ടുകിടക്കുന്ന നിലയിലാണ് കണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞതായി ഡോ.നജ്മ പറഞ്ഞു.സമാന അനൂഭവം താന്‍ ഡ്യൂട്ടി ചെയ്യുമ്‌ബോഴും ഉണ്ടായിട്ടുണ്ട്.ഇത് താന്‍ ഡോക്ടറുമായി പങ്കുവെച്ചപ്പോഴാണ് ഇതുപോലെ ഡോക്ടര്‍ക്കുണ്ടായ അവസ്ഥ എന്നോട് പറഞ്ഞത്.ഈ വിവരം അന്നു തന്നെ ഡോക്ടര്‍ മറ്റു ഡോക്ടര്‍മാരെ അറിയിച്ചതാണ്. എന്നാല്‍ വേണ്ടത്ര നടപടിയുണ്ടായിട്ടില്ലെന്നും ഡോക്ടര്‍ നജ്മ പറഞ്ഞു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞാണ് നേഴ്‌സിംഗ് ഓഫിസര്‍ അറിഞ്ഞിരിക്കുന്നത്. അല്ലാതെ അവര്‍ അറിയില്ല.തനിക്കും ഇത്തരത്തില്‍ സമാനമായ അനുഭവം ഉണ്ടായപ്പോള്‍ താനും പരാതി നല്‍കിയതാണ്.താന്‍ കോറിഡോറില്‍ നിന്നും ഫയല്‍ നോക്കുന്ന സമയത്ത് ജമീല എന്ന രോഗി ശ്വാസോച്ഛാസം ചെയ്യുന്ന ശബ്ദം കേട്ട് താന്‍ ഓടിയെത്തിയപ്പോഴേക്കും അവരുടെ മുഖത്ത് മാസ്‌ക് വെച്ചിട്ടുണ്ട് പക്ഷേ വെന്റിലേറ്റര്‍ ഓണാക്കിയിരുന്നില്ല.ഇത്തരത്തിലുള്ള അനാസ്ഥ നടന്നിട്ടുണ്ടെന്നും ഡോ.നജ്മ പറഞ്ഞു.
മറ്റൊരു രോഗിക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്.ഈ രോഗിയെ ഒരു വെന്റിലേറ്ററില്‍ നിന്നും മറ്റൊരു വെന്റിലേറ്ററിലേക്ക് മാറ്റേണ്ട സാഹചര്യം വന്നതില്‍ താമസമുണ്ടായി.വിവരം നേഴ്‌സുമാരെ അറിയിച്ചിട്ടും ഇവര്‍ വെച്ചു താമസിച്ചിപ്പു.ഇതേ തുടര്‍ന്ന് തനിക്ക് ഇവരുടെ നേരെ ദേക്ഷ്യപെടേണ്ടിവന്നെന്നും ഡോ.നജ്മ പറഞ്ഞു.രോഗികള്‍ സുഖം പ്രാപിച്ചു പോകുമ്‌ബോള്‍ അതിന്റെ ക്രെഡിറ്റ് ആശുപത്രി അധികൃതര്‍ എടുക്കാറുണ്ട്.അതേ പോലെ തന്നെ അബദ്ധം സംഭവിക്കുമ്‌ബോഴും അവര്‍ മുന്നോട്ടു വന്ന് ഇത്തരത്തില്‍ വീഴ്ച സംഭവിച്ചതായും ഇതില്‍ നടപടിയെടുത്തതായും തുറന്നു പറയാന്‍ തയാറാകണം.എങ്കില്‍ മാത്രമെ വീഴ്ച വരുത്തുന്നവര്‍ക്ക് പേടിയും കൂടുതല്‍ ഉത്തരവാദിത്വവും ഉണ്ടാകുകയുള്ളുവെന്നും ഡോ.നജ്മ പറഞ്ഞു.
വിവരം പുറത്തറിയിച്ച നേഴ്‌സിംഗ് ഓഫിസറുടെ തലയില്‍ എല്ലാ കുറ്റവും വെച്ച് ഇവരെ മാത്രം കുരുതികൊടുത്ത് മറ്റുള്ളവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയുന്നില്ല.അതിനാലാണ് താന്‍ ഇക്കാര്യം തുറന്നു പറയുന്നതെന്നും ഡോ.നജ്മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഐസിയുവില്‍ മതിയായ സ്റ്റാഫുണ്ട്. അഞ്ചു രോഗിക്ക് ഒരു നേഴ്‌സ് എന്ന രീതിയില്‍ സ്റ്റാഫിനെ നിയമിക്കുന്നുണ്ട്.കാര്യങ്ങള്‍ ഇപ്പോള്‍ കുറച്ചു കൂടി നല്ല രീതിയില്‍ പോകുന്നുണ്ട്.ഡോക്ടര്‍മാരും നേഴ്‌സുമാരും വെറുതെ കൈയും കെട്ടി നില്‍ക്കുകയാണ് എന്നല്ല താന്‍ പറഞ്ഞതിന്റെ അര്‍ഥം അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന കാര്യമാണ് താന്‍ പറഞ്ഞതെന്നും ഡോ.നജ്മ പറഞ്ഞു.ഇതെല്ലാം ചൂണ്ടിക്കാട്ടി താന്‍ പരാതി നല്‍കിയട്ടുള്ളതാണ്. ഇതിന്റെ പേരില്‍ തന്നെയാരും ഭീഷണിപെടുത്തിയിട്ടില്ലെന്നും ഡോ.നജ്മ പറഞ്ഞു.ഇത്തരത്തിലുള്ള വീഴ്ചകള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതെന്നും ഡോ.നജ്മ പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close