ഹൈപ്പർ ലൂപ്പ് :നാളെയുടെ നവീന പാതകൾ

Join our Group
Spread the love

വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് അമേരിക്കൻ വ്യവസായിയും എഞ്ചിനീയറുമായ ഇലോൺ റീവ് മസ്ക്. സ്പേസ് എക്സ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനിയുടെ മേധാവിയായാണ് ഭൂരിഭാഗം പേർക്കും ഇലോണിനെ പരിചയം. അതിവിചിത്രമായ ആശയങ്ങൾ കൊണ്ട് ലോകത്തെ നയിച്ചിട്ടുള്ളവരിൽ ഇലോൺ മസ്കിന്റെ സ്ഥാനം ഏറെ മുകളിലാണ്. സൗത്ത് ആഫ്രിക്ക ജന്മനാടായ ഇദ്ദേഹം തന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കാനായി അവസരങ്ങളുടെ സ്വപ്ന നഗരിയായ വടക്കേ അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു.

ഈ ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളത് സമയമാണ്. നമ്മൾ സാധാരണക്കാർ സോഷ്യൽ മീഡിയയിൽ നേരം കൊല്ലുമ്പോൾ അതെ സമയത്തെ ലോകത്തെ നയിക്കുന്ന വ്യവസായികൾ ഏറ്റവും ക്രിയാത്മകമായി വിനിയോഗിക്കുന്നു. സാഹചര്യത്തിനനുസരിച്ചു സമയത്തിന് വിലകാണുന്ന ഭൂരിപക്ഷത്തെ മാറ്റിനിർത്തിയാൽ ലോകത്തെ ശതകോടീശ്വരന്മാരെല്ലാം സമയത്തിനൊപ്പം സഞ്ചരിക്കുകയാണെന്നു കാണാം.
സമയത്തിന്റെ വില നന്നായി അറിയാവുന്ന ഇലോൺ മസ്കിനെപ്പോലെ ഒരു സംരംഭകൻ അപ്പോൾ എങ്ങനെ അതിനെ കൈപ്പിടിയിലൊതുക്കാം എന്ന് ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

ഇനി കാര്യത്തിലേക്കു വരാം. എന്താണ് ഹൈപ്പർ ലൂപ്പ്? വളരെ അകലെയുള്ള നമുക്ക് പരിചിതമായ രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ടണലിനെ സങ്കൽപ്പിക്കൂ. ഇതേ ടണലിന്റെ ഇരു വശങ്ങളും ഉള്ളിലെ വായു പൂർണമായും നീക്കം ചെയ്ത് അടച്ചിരിക്കുന്നു. ഒരു ഇലക്ട്രിക് ട്രെയിൻ ഈ ടണലിൽ കൂടി കടന്നു പോയാൽ എങ്ങനെയിരിക്കും?. വായുപ്രതിബന്ധം കൂടാതെ സാധാരണ വേഗത്തിന്റെ രണ്ടിരട്ടിയോ നാലിരട്ടിയോ വേഗത്തിൽ സഞ്ചരിക്കാം. കുറഞ്ഞ ഇന്ധനചിലവിൽ വളരെ വേഗത്തിൽ വലിയ ദൂരങ്ങളെ മറികടക്കാം. ഹൈപ്പർസോണിക് വേഗത്തിൽ എത്തേണ്ടിടത്തെത്താം. ഒരു വിമാനം സഞ്ചരിക്കുന്നതിനേക്കാൾ വേഗത്തിൽ.ഇതാണ് ഹൈപ്പർ ലൂപ്പ്.

2012ൽ ആണ് ഈ സാങ്കേതിക വിദ്യ ഇലോൺ മസ്ക് ലോകത്തിനു പരിചയപ്പെടുത്തുന്നത്. കൂടുതൽ ദീർഘവീക്ഷണത്തോടെ തൊട്ടടുത്ത വർഷം അദ്ദേഹം തന്റെ പദ്ധതി ഹൈപ്പർ ലൂപ്പ് ആൽഫാ കോൺസെപ്റ്റ് എന്ന പേരിൽ വീണ്ടും അവതരിപ്പിച്ചു.യു. എസിലെ പ്രധാന പാതയായ ഇന്റർസ്റ്റേറ്റ് 5 ഇടനാഴിക്ക് സമാന്തരമായി ലോസ് അഞ്ചൽസിനെയും സാന്ഫ്രാൻസിസ്കോ ബേയ് ഏരിയെയും ബന്ധിപ്പിലിക്കുന്നതായിരുന്നു ഈ കൺസെപ്റ്റ്. 560 കിലോമീറ്റർ ദൂരത്തെ മണിക്കൂറിൽ 1200കിലോമീറ്റർ എന്ന കണക്കിൽ വെറും 35 മിനിട്ട് കൊണ്ട് പിന്നിടാം. നിലവിലുള്ള റെയിൽ, ആകാശ വേഗതകളെയെല്ലാം മറികടക്കുന്നതായിരിക്കുമിത്. യാത്രക്കാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്ക് 600കോടി യു എസ് ഡോളറും യാത്രക്കാരെയും ചരക്കു നീക്കസംവിധാനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് 750കോടി ഡോളറുമാണ് പദ്ധതിക്ക് ചിലവ് വരുന്നത്. ഇത് പരമാവധി കുറഞ്ഞ തുകയിൽ സാധ്യമാകുന്ന പ്ലാൻ എസ്റ്റിമേറ്റാണ്. ഈ തുകയിൽ ഈ സംരംഭം വിജയിപ്പിക്കാൻ സാധിക്കുമോ എന്ന് എൻജിനീയറിങ് വിദഗ്ധരിൽ നിന്ന് തന്നെ സംശയമുയർന്നിട്ടുണ്ട്.

തന്റെ ആശയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മറ്റാർക്കും പദ്ധതി നടപ്പിലാക്കാം എന്നും മസ്ക് പറയുന്നു. ഈ ആശയത്തെ മുൻനിർത്തി സ്പേസ് എക്സ് കാലിഫോർണിയയിലെ ഹാത്തോണിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ ഒരു സബ്സ്കെയിൽ ട്രാക്ക് നിർമിച്ചു ഹൈപർലൂപ് സാധ്യതകളെ പരിശോധിക്കുന്നു.

2017 മുതൽ ഇങ്ങോട്ട് സ്പേസ് എക്സ്’ ഹൈപ്പർ ലൂപ്പ് പോഡ് കോമ്പറ്റീഷൻ ‘എന്ന ശാസ്ത്ര മത്സരം തുടർന്ന് വരുന്നു. ഏറ്റവും മികച്ച ഹൈപ്പർലൂപ്പ് പ്രോട്ടോടൈപ്പുകളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള മത്സരത്തിൽ ശാസ്ത്ര വിദ്യാർഥികളും വ്യവസായികളുമെല്ലാം വിവിധ രാജ്യങ്ങളിൽ നിന്നും പങ്കെടുക്കുന്നു.
ഏറ്റവും കാര്യക്ഷമമായ മോഡലുകളെ കണ്ടെത്തുവാനുള്ള ഇലോൺ മസ്കിന്റെ ഈ ശ്രമങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ ലോകം നോക്കി കാണുന്നു. തികച്ചും വ്യെത്യസ്തമായ ആശയങ്ങളാണല്ലോ എല്ലായ്‌പോഴും ലോകത്തെ മാറ്റിമറിച്ചിട്ടുള്ളത്. സമയം വഴിമാറട്ടെ പുതു പുത്തൻ കാഴ്ചപ്പാടുകളിൽ….

Read also :  ജെ.സി.ബി….  പൊളിയുടെ രാജാവ്  

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് ലൈക് ചെയ്യുക. http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close