ജോസ് കെ മാണിയെ പുറത്താക്കി. ഞെട്ടിക്കുന്ന തീരുമാനവുമായി യുഡിഎഫ്

Join our Group
Spread the love

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ജോസ്-ജോസഫ് പോരില്‍ ജോസ് കെ മാണി വിഭാഗത്തിനെതിരെ ഞെട്ടിക്കുന്ന നടപടിയുമായി യുഡിഎഫ്.യോഗത്തെ തുടർന്നു ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കുന്നുവെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അറിയിച്ചു. മുന്നണിയുടെ തീരുമാനത്തെ അംഗീകരിക്കാന്‍ അവസരമുണ്ടായിട്ടും നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം അത് സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫിന് കൈമാറണം എന്ന് യുഡിഎഫ് അന്ത്യശാസനം നല്‍കിയിട്ടും ജോസ് കെ മാണി അത് അംഗീകരിച്ചിരുന്നില്ല. മാത്രമല്ല പരസ്യമായി തന്നെ ഇത് അംഗീകരിക്കില്ലെന്ന് യുഡിഎഫ് തീരുമാനത്തിനെതിരെ ജോസ് കെ മാണി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. മുന്നണി തീരുമാനം അംഗീകരിക്കാത്ത കക്ഷിക്ക് ഇനി തുടരാന്‍ അര്‍ഹതയില്ലെന്ന് ബെന്നി ബെഹനാൻ വ്യക്തമാക്കി.ഇതിനിടെ ജോസ് കെ മാണി വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നു അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലും കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് കെ മാണിയെ ഫോണില്‍ വിളിച്ച് തീരുമാനം അഗീകരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതും ജോസ് കെ മാണി തള്ളിയതോടെയാണ് കടുത്ത തീരുമാനവുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ട് പോവുകയായിരുന്നു.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close