കാര്യവട്ടത്ത് വിന്‍ഡീസിനെ തകര്‍ത്ത ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം…

Spread the love

കാര്യവട്ടത്ത് നടന്ന ഏകദിനത്തില്‍ വിന്‍ഡീസിനെ തകര്‍ത്തടിച്ച ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദപ്രകടനം പുറത്തു വന്നിരിക്കുകയാണ്. ആഘോഷങ്ങളുടെ വീഡിയോകള്‍ ബിസിസിഐ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്.
മത്സരശേഷം ഹോട്ടലില്‍ വമ്പന്‍ ആഘോഷമാണ് ഇന്ത്യന്‍ ടീമിന് വേണ്ടി ഒരുക്കിയിരുന്നത്.ഹോട്ടല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികള്‍. നായകന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി, രോഹിത് ശര്‍മ്മ, എംഎസ് ധോണി എന്നിങ്ങനെ ഇന്ത്യന്‍ ടീമിലെ വമ്പന്‍ പേരുകള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
കേക്ക് മുറിച്ച് പരമ്പര ജയം ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതില്‍ ഏവരുടേയും ശ്രദ്ധ പിടിക്കുന്നത് ധോനിയുടേയും ജഡേജയുടേയും കുസൃതിയാണ്. രാഹിത് കേക്ക് മുറിക്കുന്നതിന് ഇടയില്‍, പിന്നില്‍ നിന്നും ധോണി ജഡേജയോട് ബലൂണ്‍ പൊട്ടിച്ച് രോഹിത്തിനെ പേടിപ്പിക്കാന്‍ ആംഗ്യം പറയുന്നു. കേട്ടപാടെ ജഡേജ ബലൂണ്‍ പൊട്ടിച്ചു. കേക്കില്‍ ശ്രദ്ധ കൊടുത്തിരുന്ന രോഹിത്ത് ശരിക്കും ഞെട്ടി. ആ ഞെട്ടല്‍ കണ്ട് ധോണിക്കും സംഘത്തിനും ചിരിയടക്കാനായില്ല.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Leave a Reply

Your email address will not be published. Required fields are marked *

Close