കൊച്ചി പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായമില്ല, നാല് നിലയുള്ള കെട്ടിടത്തിന് പൂര്‍ണമായും അഗ്നിക്കിരയായി

Spread the love

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. നാല് നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പടര്‍ന്നു. അഗ്‌നിശമനസേനയുടെ ഒന്നിലേറെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പടര്‍ന്ന് ഒരു മണിക്കൂറായിട്ടും ഇതുവരെ അണയ്ക്കാനായിട്ടില്ല. ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍നിന്ന് കനത്തപുക ഉയരുന്നുണ്ട്.തീ അണക്കാനായി കൂടുതല്‍ അഗ്‌നിസുരക്ഷാസേന ഇവിടേക്ക് തിരിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കെട്ടിടത്തിന് പൂര്‍ണമായും തീ പിടിച്ചിട്ടുണ്ടെന്നാണ് വിവരം.സമീപപ്രദേശങ്ങളിലെല്ലാം കനത്തപുകയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

 

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Leave a Reply

Your email address will not be published. Required fields are marked *

Close