സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 1409 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Join our Whats App Group
Spread the love

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1409 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
7 മരണമാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ആഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവന്‍ (64), ആഗസ്റ്റ് 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), ആഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്ബ് സ്വദേശി എം.ഡി. ദേവസി (75), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ആഗസ്റ്റ് 7 ന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close