കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

Join our Group
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 666 ആയി. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 74398 ആയി വര്‍ധിച്ചു. 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം ഗുരുതര സ്ഥിതിയിലേക്കാണ് പോകുന്നത്. കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. കണ്ടെയ്ന്‍മന്റെ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണം. പുറത്തുനിന്ന് ആളുകള്‍ വന്നതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയത്.
പ്രവാസി സഹോദരങ്ങള്‍ അവര്‍ക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കുന്നതിനൊപ്പം ഇവിടെയുള്ളവരുടെ സുരക്ഷയും കാര്യമായെടുക്കണം. സംസ്ഥാന അതിര്‍ത്തികളില്‍ ഒരു നിയന്ത്രണവും ഇല്ലാതെ ആളുകള്‍ വരുന്നത് അപകടകരമാണ്. അതുകൊണ്ടാണ് വാളയാര്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്.
ഇങ്ങനെ വരുന്നവരില്‍ ഭൂരിഭാഗവും രോഗമില്ലാത്താവരാണ്. എന്നാല്‍ ചിലര്‍ രോഗവാഹകരാണ്. ഇവരെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ട്. പ്രവാസികളുടെ കൂടെ നാടാണിത്. അവരുടെ മുന്നില്‍ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ല. എന്നാല്‍, പുറത്തുനിന്ന് വരുന്നവര്‍ നിര്‍ബന്ധമായും ക്വാറന്‍ൈറനില്‍ കഴിയാണം. നിരീക്ഷണം കര്‍ശനമാക്കല്‍ നാടിന്റെ ചുമതലയാണ്.
കോവിഡിന്റെ മറവില്‍ പലരും കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അവര്‍ക്ക് പല ഉദ്ദേശങ്ങളും കാണും. എന്നാല്‍, അത്തരം പ്രചാരണങ്ങളില്‍ ജനം കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശേഷിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചിരുന്നതുപോലെ മേയ് 26 മുതല്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി. ഇതിനുള്ള ടൈം ടേബിള്‍ നേരത്തെ പ്രസിദ്ധീകരിച്ചതാണെന്നും മുഖ്യമന്ത്രി. ആവശ്യമായ മുന്‍കരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കും. എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close