അവരും മലയാളികളാണ്… ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസം നില്‍ക്കുന്നു

Join our Group
Spread the love

തിരുവനന്തപുരം: പവാസികളെ നാട്ടിലെത്തിക്കാന്‍ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസം നില്‍ക്കുന്നുവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സൗദ്യ അറേബ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ക്വാറന്റീന്‍ സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന് കേരളം തടസം നില്‍ക്കുകയാണ്. മരിച്ചു വീഴുന്നത് മലയാളികള്‍ ആണെന്നത് സംസ്ഥാന സര്‍ക്കാര്‍ മറക്കരുതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം കൊവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ മോദിയും പിണറായിയും മല്‍സരിക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി. പി.കെ.ശശി നിരീക്ഷണം ലംഘിച്ചത് കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കരിമണല്‍ വിഷയത്തില്‍ സമരം ചെയ്തതിന് പ്രതിപക്ഷനേതാവിനെതിരെ കേസെടുത്തു. സ്‌റ്റോപ്പുകള്‍ റദ്ദാക്കിയ നടപടി തിരുത്തിയില്ലെങ്കില്‍ പ്രതിപക്ഷത്തിന് ട്രെയിന്‍ തടയല്‍ സമരം നടത്തേണ്ടിവരും. പരിശോധന ഫലപ്രദമല്ലാത്തതിനാലാണ് സംസ്ഥാനത്ത് രോഗം വ്യാപിക്കുന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. ബാറിനുമുന്നില്‍ ക്യൂ നിന്നാല്‍ കൊവിഡ് വരില്ലെന്നും ആരാധനാലയത്തില്‍ പോയാല്‍ കൊവിഡ് വരുമെന്നുമാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. എട്ടാംതീയതി കഴിഞ്ഞാല്‍ താന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുമെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close