“മഹീന്ദ്ര രക്ഷക്”

Join our Group
Spread the love
മഹീന്ദ്ര ഡിഫെൻസ് സിസ്റ്റം നിർമ്മിക്കുന്ന ലൈറ്റ് യൂട്ടിലിറ്റി വെഹിക്കിൾ ആണ് “മഹീന്ദ്ര രക്ഷക്”. മഹീന്ദ്ര കമാൻഡർ ജീപ്പിന്റെ അതെ ചേസിസിൽ തന്നെയാണ് രക്ഷകിന്റെയും നിർമ്മാണം. ഇസ്രായേൽ വാഹന നിർമ്മാണ കമ്പനിയായ ‘പ്ലസാൻ സാസ’ ലിമിറ്റഡുമായി ചേർന്ന്, 2000 മുതൽക്കാണ് രക്ഷക് ജീപ്പുകൾ നിർമ്മിക്കപ്പെടുന്നത്.  2008 ൽ, വാഹനത്തിനു 1600 കിലോഗ്രാമോ അതിൽ കുറവോ മാത്രമേ വഹിക്കാൻ കഴിയുകയുള്ളൂവെന്നും, അതിനാൽ, 2660 കിലോയോളം ഭാരം ഉൾക്കൊള്ളാൻ ശേഷിയുണ്ടെന്ന കമ്പനിയുടെ വാദം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ഗവണ്മെന്റ് ആരോപണമുന്നയിക്കുകയും, വാഹനം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു.

വൻ ശത്രു സ്വാധീനമുള്ള ചെങ്കുത്തായ പ്രദേശങ്ങളിൽ, വാഹനം സൈനികർക്ക്‌  അപകടമുണ്ടാക്കുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു വാഹനം പുന:പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഈ ആരോപണത്തിന് അപ്പോഴത്തേ മഹീന്ദ്ര ഡിഫൻസ് സിസ്റ്റം മേധാവിയായ കുത്തബ് ഹൈ മറുപടി നൽകിയത്, ഉയർന്ന പ്രദേശങ്ങൾ കീഴടക്കാൻ തക്കതായ ഉയർന്ന ശേഷിയുള്ള ഹൈ ടോർക്‌ വാഹനമാണ്, “മഹീന്ദ്ര രക്ഷക്” എന്നും സുരക്ഷയെക്കുറിച്ചോർത്ത് വേവലാതിപ്പെടേണ്ട എന്നുമായിരുന്നു.
എന്നാൽ, ഈ വിവാദങ്ങൾ കരാർ കാലാവധി ചുരുക്കുന്നതിന് കാരണമാകുകയും, കരാർ നിയമങ്ങൾ ലംഘിക്കപെട്ടിട്ടുണ്ടോ എന്ന് അന്വഷണം നടക്കുകയും ചെയ്തു.
പ്ലസാൻ സാസ നിർമ്മിച്ച ആർമെർഡ് പ്ലേറ്റിങ്ങിൽ ആണ് രക്ഷകിന്റെ നിർമാണം. കോമ്പോസിറ്റ് സ്റ്റീൽ, അൾട്രാ ഹാർഡൻഡ് സ്റ്റീൽ, ഹൈ പെർഫോമൻസ് പോളി എത്തിലീൻ തുടങ്ങിയവയുടെയും ലാമിനേറ്റുകളുടയും സങ്കരമാണ്, വെടിയുണ്ടകളെ ചെറുത്തു നിൽക്കാൻ ശേഷിയുള്ള രക്ഷകിന്റെ ബോഡി. ഹൈ എൻഡ് ആർമർ വാഹനങ്ങളുടെ, വൻതുക താങ്ങുവാൻ ശേഷിയില്ലാത്ത പോലീസ് സേനകൾക്ക് അനുഗ്രഹമാണ് മഹീന്ദ്രയുടെ രക്ഷക് ജീപ്പുകൾ. 10 മീറ്റർ കനത്തിൽ ഗ്രനേഡ് ആക്രമണങ്ങളെ തടുക്കുവാൻ ശേഷിയുള്ളതാണ് വാഹനത്തിന്റെ പുറഞ്ചട്ട. 4*4 വീൽ കോൺഫിഗറേഷനുള്ള രക്ഷകിന്റെ സീറ്റ് കപ്പാസിറ്റി മുൻപിൽ ആറു പേർ പിറകിൽ നാല് പേർ എന്ന ക്രമത്തിലാണ്.

2009-ൽ മഹീന്ദ്ര ഡിഫെൻസ് ലിമിറ്റഡ്, കുറഞ്ഞത് ഒരു വർഷം 500 യൂണിറ്റ് വാഹനങ്ങൾ പുറത്തിറക്കാവുന്ന ഉത്പാദക പ്ലാന്റ് ഫരീദാബാദിൽ നിർമ്മിച്ചിരുന്നു.
2012- കളിൽ പ്രവർത്തന മികവ് കൊണ്ട് നിലവിലുള്ള വാഹങ്ങൾക്ക് പകരം, പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്കായി മഹീന്ദ്രയെ സമീപിച്ചു. 200 രക്ഷക് വാഹനങ്ങൾ ഉപയോഗിച്ചിരുന്ന ഇന്ത്യൻ ആർമി 2009-ഓടെ 800 ഓളം രക്ഷക് ജീപ്പുകൾ മഹീന്ദ്രയോടാവശ്യപ്പെട്ടു.
ജമ്മു, കാശ്മീർ മേഖലകളിലും
ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ബീഹാർ, മണിപ്പൂർ, ആന്ധ്രാപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളുടെ പോലീസ് സേനയും, മഹീന്ദ്ര രക്ഷകിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.
ഘാന, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് വൻതോതിൽ മഹീന്ദ്ര രക്ഷക് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്.

മഹീന്ദ്ര പ്ലസ്‌ 

മഹീന്ദ്ര രക്ഷകിന്റെ തുടർച്ചയാണ്, മഹീന്ദ്ര പ്ലസ്. 2012-ലെ DEFE EXPO കൺവെൻഷനിൽ മഹീന്ദ്ര പ്ലസ് പ്രദർശിപ്പിക്കപ്പെട്ടിരുന്നു. 600 കിലോ ഗ്രാം ഭാരമുള്ളവയാണ് ഈ ഗണത്തിൽപ്പെടുന്ന വാഹനങ്ങൾ.
500 മീറ്റർ സൂമിങ് കപ്പാസിറ്റിയുള്ള, 360 ഡിഗ്രി PTZ ക്യാമറ ഘടിപ്പിച്ചിട്ടുള്ളവയാണ് ഇവ. മാത്രമല്ല, രക്ഷക് പ്ലസിന് അതിദൂരകാഴ്ചകൾ കൃത്യമായി പകർത്താനും കഴിയും.

 

Read also : സ്റ്റാലിയൻ 4×4 ട്രക്കുകൾ

വാഹനങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ ലഭിക്കുവാനായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ചേരുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു  Motor Mechanics

Ad Widget
Ad Widget

Recommended For You

About the Author: admin

Close