അപകടത്തില്‍ മരണപ്പെട്ട ഹര്‍ഷാദിന്റെ അനുജന്റെ പഠന ചിലവേറ്റെടുത്ത് മമ്മൂട്ടി

Join our Whats App Group
Spread the love

മട്ടന്നൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് സഹായവുമായി നടന്‍ മമ്മൂട്ടി. ഹര്‍ഷാദിന്റെ അനുജന്റെ മുഴുവന്‍ പഠന ചിലവും മമ്മൂട്ടി ഏറ്റെടുത്തതായി സുഹൃത്തും നടനുമായ സിദ്ധിഖാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
അപ്രതീക്ഷിതമായി ഒരു ആരാധകന്റെ മരണത്തില്‍ വികാരഭരിതരായി ദുല്‍ഖറും മമ്മൂട്ടിയും ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തലശ്ശേരി സ്വദേശി ഹര്‍ഷാദ് പി.കെയുടെ മരണമാണ് ഇരുതാരങ്ങളെയും ദു:ഖത്തിലാഴ്ത്തിയത്. മട്ടന്നൂരിലുണ്ടായ വാഹനാപകടത്തിലാണ് തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബൂബക്കറിന്റെ മകന്‍ ഹര്‍ഷാദ് മരിച്ചത്.
സന്തോഷവാനും സ്‌നേഹസമ്പന്നനുമായ ചെറുപ്പക്കാരനായിരുന്നു ഹര്‍ഷാദ്. അവന്റെ മരണം ഞെട്ടലോടെയാണ് കേട്ടത്. നവമാധ്യമങ്ങളിലൂടെ ഹര്‍ഷാദ് തനിക്ക് നല്‍കിയ പിന്തുണ വിലപ്പെട്ടതായിരുന്നുവെന്നും ഹര്‍ഷാദിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ചെറുപ്പക്കാരന്റെ മരണം ഞെട്ടിച്ചു, ആദരാഞ്ജലികള്‍ എന്നും മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍ കണ്ണൂര്‍ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു ഹര്‍ഷാദ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെയും തലശ്ശേരിയില്‍ നിന്നുള്ള പ്രതിനിധി ആയിരുന്നു ഹര്‍ഷാദ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ഹര്‍ഷാദിനെ തിരിച്ചറിഞ്ഞത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close