അച്ഛന്റെ മരണത്തില്‍ കണ്ണ് നനയിപ്പിക്കുന്ന മഞ്ജുവിന്റെ വാക്കുകള്‍

Join our Whats App Group
Spread the love

അച്ഛന്റെ വേര്‍പാടില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വച്ച് മലയാളികളുടെ പ്രിയ നായിക മഞ്ജുവാര്യര്‍.’ അന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല, ഞങ്ങള്‍ ചിരിക്കാന്‍ അച്ഛന്‍ ഒരുപാട് കരച്ചിലുകള്‍ ഉള്ളിലൊതുക്കിയിരുന്നുവെന്ന്. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്കയെന്ന് ഞാന്‍ ഓര്‍ക്കാറുണ്ട്. മഞ്ജു പറയുന്നു’. ‘ ദൈവം തന്ന വരം എനിക്ക് കിട്ടിയിട്ടില്ല. ദൈവമേ വരമായി വന്നു, എന്‍ അപ്പ’. ഈ തമിഴ് പഴമൊഴി പറഞ്ഞുകൊണ്ടാണ് മഞ്ജു അന്ന് അച്ഛനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്. മഞ്ജു വാരിയരുടെ അച്ഛന്‍ മാധവ വാര്യര്‍ ഓര്‍മകയാകുമ്പോള്‍ ആ വിഡിയോ വീണ്ടും പ്രേക്ഷകര്‍ കണ്ണീരോടെ ഓര്‍ക്കുന്നു.
സമുദ്രക്കനിയുടെ അപ്പ എന്ന തമിഴ് ചിത്രത്തിന് പിന്തുണ നല്‍കിക്കൊണ്ട് സംസാരിക്കുന്ന മഞ്ജുവിന്റെ വീഡിയോ അന്ന് വൈറലായിരുന്നു. എന്നാല്‍ മാധവ വാരിയറുടെ വിയോഗം മലയാളികള്‍ക്കുപരി തമിഴ് നാട്ടിലെ മഞ്ചു ആരാധകര്‍ക്കും ഏറെ നൊമ്ബരം ഉണ്ടാക്കുന്നു.
അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ തുടങ്ങുന്നത് തമിഴ്മണ്ണിലാണെന്നും കന്യാകുമാരിയിലെ നാഗര്‍കോവില്‍ എന്ന സ്ഥലത്താണ് താന്‍ ജനിച്ച് വളര്‍ന്നതെന്നും മഞ്ജു പറയുന്നു. മഞ്ജുവിന്റെ അച്ഛന്‍ അവിടെ ചിട്ടിക്കമ്ബനി നടത്തുകയായിരുന്നു. വലിയ മരമായി തണലുപോലെ നിന്ന അച്ഛന്‍ തളര്‍ന്ന് പോകുന്നത് ഞാന്‍ കണ്ടു’. അച്ഛന് നേരിടേണ്ടി വന്ന കാന്‍സര്‍ രോഗത്തെക്കുറിച്ചും മഞ്ജു പങ്കുവച്ചു. ഇത് പറയുമ്‌ബോള്‍ മഞ്ജുവിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close