മുംബൈ ട്രെയിൻ ഇന്ന് കണ്ണൂരിലെത്തുന്നു. മുന്നൊരുക്കങ്ങൾ ഇല്ലാതെ കണ്ണൂർ ജില്ല ഭരണകൂടം

Join our Group
Spread the love

മുംബൈയിൽ നിന്നുള്ള അതിഥി തൊഴിലാളികളെയും കൊണ്ട് ലോകമാന്യ തിലക് ട്രെയിൻ ഇന്ന് കണ്ണൂരിലെത്തും. എന്നാൽ കണ്ണൂർ ജില്ല ഭരണകൂടത്തിനെയോ ആരോഗ്യവകുപ്പിനെയോ ഈ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. അതിനാൽ തന്നെ കണ്ണൂരിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ആവശ്യമായ വൈദ്യ പരിശോധനകളോ സുരക്ഷ സജീകരണമോ ഇത് വരെ ഏർപ്പെടുത്തിയിട്ടില്ല. ഏതാണ്ട് ഉച്ചക്ക് 1 മണിയോടെ എത്തുമെന്നറിയിച്ച ട്രെയിനിൽ കണ്ണൂരിൽ ഇറങ്ങാൻ എത്ര യാത്രക്കാരുണ്ട് എന്നുള്ള കണക്കുകളൊന്നും തന്നെ ലഭ്യമല്ല. സാധാരണ അതിഥി തൊഴിലാളികളെയും വഹിച്ചു കൊണ്ട് വരുന്ന ട്രെയിനിനു കണ്ണൂരിൽ സ്റ്റോപ്പ്‌ ഉണ്ടാകാറില്ല. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം കളക്ടർ, ഡിഎംഓ, എഡിഎം അടക്കമുള്ള ജില്ലാ ഭരണകൂട, ആരോഗ്യ വകുപ്പുകൾ ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താതിരുന്നത് എന്നാണ് അനുമാനം. എന്നാൽ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കോവിഡ് രോഗികൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ മതിയായ പരിശോധനോ സുരക്ഷയോ ഇല്ലാതെ യാത്രക്കാരെ എങ്ങനെ കടത്തി വിടും എന്നത് ആശങ്ക ജനിപ്പിക്കുന്നു. റയിൽവെയുടെ ഭാഗത്ത്‌ നിന്നും അറിയിപ്പില്ലായിരുന്നു എന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയും അറിയിച്ചു. എന്നാൽ ഇന്ന് രാവിലെ മാത്രമേ തങ്ങൾക്കും അറിയിപ്പ് ലഭിച്ചുള്ളു എന്നാണ് റയിൽവെയുടെ വിശദീകരണം.

Ad Widget
Ad Widget

Recommended For You

About the Author: admin

Close