യുഎഇയില്‍ കാമുകന്‍ കാമുകിയെ കൊലപ്പെടുത്തി… വേശ്യാവൃത്തിക്ക് പോയെന്ന് ആരോപിച്ചാണ് കൊലപാതകം

Join our Group
Spread the love

യുഎഇയില്‍ കാമുകവന്‍ കാമുകിയെ വേശ്യാവൃത്തിക്ക് പോയെന്ന് ആരോപിച്ച് കുത്തി കൊലപ്പെടുത്തി. മരിച്ച യുവതിയും യുവാവും ഒരേ റൂമില്‍ തന്നെയായിരുന്നു താമസം. 30കാരനായ ശ്രീലങ്കന്‍ യുവാവാണ് യുവതിയെ കൊന്ന് കേസില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. യുവതിയും യുവാവും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ ഇടയ്‌ക്കെപ്പഴോ ഉണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെ ജഡ്ജ് മഹ്മൂദ് അബു ബേക്കര്‍ അധ്യക്ഷനായുള്ള കോടതിയില്‍ പ്രൊസിക്യൂഷന്‍ വാദിച്ചു. ഇരുവരും തമ്മിലുള്ള കലഹത്തിനിടയ്ക്ക് യുവാവ് കാമുകിയെ കത്തികൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ യുവാവ് ഇക്കാര്യം ഒന്നുംതന്നെ അംഗീകരിച്ചിട്ടില്ല.
കേസില്‍ പ്രതിയായ യുവാവ് ഒരു കടയിലെ സെയില്‍സ്മാനായിരുന്നു. തന്റെ സ്‌പോണ്‍സറുടെ അടുത്തുനിന്നും ഒളിച്ചോടി വന്ന് യുവതി ഒരു പാര്‍ട്ട്‌ടൈം ജോലി ചെയ്യുകയായിരുന്നു. ഇതിനിടയ്ക്കാണ് ഇരുവരും പ്രണയത്തിലായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മൂന്ന് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും യുവാവ് യുവതിയെ വിവാഹം കഴിക്കാനിരിക്കുകയാൈയരുന്നെന്നും യുവാവ് പറഞ്ഞു.
സംഭവം നടക്കുന്ന ദിവസം യുവതി തനിക്ക് മറ്റൊരു പാര്‍ട്ട് ടൈം ജോലി അജ്മാനില്‍ ലഭിച്ചുവെന്നും പറഞ്ഞ് യുവാവിന്റെ ഫോണുമായി പോവുകയായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ യുവതി പോയത് അജ്മാനിലേക്കല്ലെന്നും മറ്റൊരു വേശ്യവൃത്തി നടത്തുന്ന സ്ഥലത്തേക്കുമായിരുന്നെന്ന് യുവാവിന്റെ സുഹൃത്ത് അറിയിക്കുകയായിരുന്നു. അവിടെയെത്തി യുവതിയുമായി വാക്കു തര്‍ക്കത്തിലായ യുവാവ് യുവതിയുടെ ബാഗിലുണ്ടായിരുന്ന കത്തിയെതുത്ത് യുവതിയുടെ തുടയില്‍ കുത്തുകയായിരുന്നു. എന്നാല്‍ പി്‌നീട് യുവതി തന്നെ കത്തി വലിച്ചൂരി യുവതിയുടെ നെഞ്ചത്ത് കുത്തുകയായിരുന്നെന്നാണ് യുവാവ് വ്യക്തമാക്കിയത്.
സംഭവത്തില്‍ യുവാവ് നിരപരാധിയാണെന്നും യുവാവ് യുവതിയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നെന്നും യുവാവിന് വേണ്ടി വാദിക്കുന്ന വക്കീല്‍ കോടതിയില്‍ പറഞ്ഞു. തന്നെയുമല്ല യുവാവിന് വേണ്ടി ഒരു ട്രാന്‍സലേറ്ററെ നിയമിക്കണമെന്നും വക്കീല്‍ ആവശ്യപ്പെട്ടു. വക്കീലിന്റെ ആവശ്യം അംഗീകരിച്ച കോടതി ട്രാന്‍സലേറ്ററെ നിയമിക്കുന്നതുവരെ കേസ് നിര്‍ത്തിവെച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close