ഓറഞ്ച് തോല്‍ കളയേണ്ട… തൊട്ടുകൂട്ടാന്‍ ഒരു കിടു അച്ചാര്‍ ഉണ്ടാക്കാം

Join our Group
Spread the love

ഓറഞ്ച് എല്ലാവരും ഉപയോഗിക്കുന്ന ഒരു പഴവര്‍ഗ്ഗമാണ്. എന്നാല്‍ ഓറഞ്ചിന്റെ തോല്‍ എല്ലാവരും കളയുകയാണ് ചെയ്യുന്നത്. ചിലര്‍ അത് ഉണക്കി സൗന്ദര്യവര്‍ധനത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഓറഞ്ചിന്റെ തോല് വലിച്ചെറിയുന്ന ആരും ഇനി അത് ചെയ്യില്ല. കാരണം വലിച്ചെറിയുന്ന തോലുകൊണ്ട് കിടു അച്ചാര്‍ ഉണ്ടാക്കാം. അച്ചാറുണ്ടാക്കാന്‍ വേറെ പണം ചിലവാക്കി സാധനങ്ങള്‍ വാങ്ങുകയും വേണ്ട. ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച് ,വെള്ളം ഊറ്റി എടുക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിച്ച് ,വെള്ളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ ചേര്‍ത് വഴടുക. ശേഷം തിളപ്പിച് വെള്ളം ഊറ്റി വച്ചിരിക്കുന്ന ഓറഞ്ച് തൊലി ചേര്‍ത് ഇളക്കുക. തൊലി എണ്ണയില്‍ കിടന്നു നന്നായി വരണ്ടു ഡ്രൈ ആയി വരണം, അതാണ് സ്വാദ് .
തൊലി നന്നായി വരണ്ടു വരുമ്‌ബോള്‍ പാകത്തിന് ഉപ്പു ,മഞ്ഞള്‍പൊടി ,മുളക്‌പൊടി,ഉലുവപൊടി ,കായപൊടി ,ഇവ ചേര്‍ത്ത് ഇളക്കി പച്ചമണം മാറികഴിയുമ്‌ബോള്‍ വിനാഗിരി കൂടെ ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യാം. ചൂടാറിയ ശേഷം വായു കടക്കാതെ കുപ്പിയിലാക്കി സൂക്ഷിക്കാം. ഉണ്ടാക്കിയ ഉടന്‍ തന്നെ ഉപയോഗിക്കാന്‍ പറ്റുന്ന അച്ചാര്‍ ആണ് ഇത്.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close