മകളുടെ വ്യത്യസ്ത ഭാവത്തിലുള്ള നൂറിലധികം ചിത്രങ്ങള്‍ സൗമ്യ ഫ്രെയിം ചെയ്യാന്‍ നല്‍കിരുന്നു

Join our Whats App Group
Spread the love

പിണറായില്‍ മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ശേഷം സൗമ്യ മകള്‍ ഐശ്വര്യയുടേതായി ഫ്രെയിം ചെയ്യാന്‍ നല്‍കിയത് 100 കൂടുതല്‍ ചിത്രങ്ങള്‍ എന്നു റിപ്പോര്‍ട്ട്. ഐശ്വര്യയുടേതായി നൂറില്‍ അധികം ചിത്രങ്ങള്‍ ഇവര്‍ ലാമിനേറ്റു ചെയ്യാനായി ഒരു കടയില്‍ ഏല്‍പ്പിച്ചിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവു തെളിയിച്ചിരുന്ന കുട്ടിയായിരുന്നു ഐശ്വര്യ.
ഇതില്‍ മകള്‍ നൃത്തം ചെയ്യുന്നതും കലാപാരിപടികള്‍ അവതിരിപ്പിക്കുന്നതുമായുള്ള ചിത്രങ്ങളാണു ഫ്രെയിം ചെയ്യാന്‍ നല്‍കിയത്. അധ്യാപകര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്ന ഐശ്വര്യ ആശുപത്രിക്കിടക്കയില്‍ മരണത്തോടു മല്ലടിക്കുമ്‌ബോള്‍ സ്‌കൂളിലെ പ്രഥമധ്യപികയേ കാണണം എന്നു വാശിപിടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close