സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രചന നാരായണന്‍കുട്ടി

Join our Group
Spread the love

നടി നിഷ സാരംഗ് സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഉണ്ണികൃഷ്ണന് ഈഗോ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കി നടി രചന നാരായണന്‍കുട്ടിയും രംഗത്തെത്തി. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ട് സീരിയലിന്റെ അടുത്ത ഷെഡ്യൂള്‍ മുതല്‍ തൊട്ട് തന്നോട് വരേണ്ടെന്ന് വിളിച്ചു പറഞ്ഞെന്നും രചന വ്യക്തമാക്കി.
തന്നേയും വിനോദ് കോവൂരിനേയും അങ്ങനെയാണ് സീരിയലില്‍ നിന്നും പുറത്താക്കിയതെന്നും അത് ഭയങ്കര വിഷമം ഉണ്ടായിക്കിയെന്നും രചന പറഞ്ഞു. നിഷ സാരംഗിന് താരസംഘടനയായ അമ്മയുടെ പൂര്‍ണപിന്തുണയുണ്ടെന്നും രചന കൂട്ടിച്ചേര്‍ത്തു. അതേസമയം, തനിക്ക് മോശം അനുഭവമുണ്ടായെന്ന് നിഷ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒരു ചാനല്‍ അഭിമുഖത്തിലാണ് നിഷ തന്നെ പരമ്ബരയില്‍ നിന്ന് പുറത്താക്കിയ വിവരം അറിയിച്ചത്. സംവിധായകന്റെ മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിനാണ് തന്നോട് ഇത്തരമൊരു പ്രതികാര നടപടി സ്വീകരിച്ചതെന്നു പറഞ്ഞ നിഷ അഭിമുഖത്തിനിടെ പലതവണ പൊട്ടിക്കരയുകയും ചെയ്തു.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close