“റോയൽ “എൻഫീൽഡ്

Join our Group
Spread the love

യാത്രകളെ സ്നേഹിക്കുന്ന ഏതൊരു ചെറുപ്പകാരന്റെയും ആഗ്രഹമാണ് കുടു കുടു ശബ്ദത്തോടെ ബുള്ളറ്റിൽ ഒരു ഹിമാലയൻ യാത്ര… ഏതൊരു ഇരുചക്ര വാഹനകാരന്റെയും സ്വപ്നമാണ് സ്വന്തമായൊരു റോയൽ എൻഫീൽഡ്… പലർക്കും ഒരു നഷ്ട പ്രണയം പോലെയാണ് സ്വന്തമാക്കാൻ കഴിയാതെ പോയ ഓരോ റോയൽ എൻഫീൽഡ് ബുള്ളറ്റും .. റോയൽ എൻഫീൽഡ് എന്ന മോട്ടോർ സൈക്കിൾ ഇരുചക്ര വാഹനലോകത്തിനു ഹരമായി തുടങ്ങിയിട്ട് പതിറ്റാണ്ടുകളേറെ കഴിഞ്ഞിരിക്കുന്നു.പേര് സൂചിപ്പിക്കും പോലെ തന്നെ എൻഫീൽഡിന്റേത് ഒരു “റോയൽ സ്റ്റോറി “ആണ്. കയറ്റിറക്കങ്ങളെ നേരിട്ട വെല്ലുവിളികളെ അതിജീവിച്ച ഒരു ചരിത്ര പ്രയാണം.

1851 ൽ ഇംഗ്ലണ്ടിൽ സൈക്കിൾ പാർട്സിന്റെ വിപണനം നടത്തിയിരുന്ന ജോർജ് ടൗൺ സെന്റ്സ് കരുത്തുറ്റ സൈക്കിളുകളുടെ നിർമാണത്തിനായുള്ള പേറ്റന്റ് സ്വന്തമാക്കി. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ടൗൺ സെന്റ്സ് കുടുംബത്തിന് നഷ്ടപെട്ട ഉടമസ്ഥാവകാശം ആൽബർട്ട് ഈസിയും റോബർട്ട്‌ വാക്കർ സ്മിത്തും ഏറ്റെടുത്തു. എൻഫീൽഡിലുള്ള റോയൽ ആയുധ നിർമാണ കമ്പനിക്കു വേണ്ട റൈഫിൾ പാർട്സ് നിർമിക്കാനുള്ള ഓർഡർ കിട്ടിയതോടെ പച്ച പിടിച്ച ഇവർ തങ്ങളുടെ പുതിയ സൈക്കിളിനു എൻഫീൽഡ് എന്ന പേര് നൽകി. പിന്നീട് റോയൽ എന്ന് കൂടി കൂട്ടിച്ചേർത്ത റോയൽ എൻഫീൽഡ് “മേഡ് ലൈക്‌ എ ഗൺ ” എന്ന മുദ്രാവാക്യത്തോട് കൂടി തന്റെ ജൈത്രയാത്ര ആരംഭിച്ചു.

എൻഫീൽഡിന്റെ ആദ്യ മോട്ടോർ വാഹനം നാല് ചക്ര ബൈക്കിന്റെ ഒരു രൂപാന്തരം ആയിരുന്നു എങ്കിലും 1901 ൽ ഇവർ ആദ്യ മോട്ടോർ സൈക്കിൾ വിപണിയിലെത്തിച്ചു. 150സി സി , 239സി സി ഉള്ള സ്വന്തം എഞ്ചിനുകളുമായി ഇവർ ആദ്യ ബൈക്ക് പുറത്തിറക്കി. ഇടക്കൊന്നു കാറുകളുടെ നിർമാണത്തിന് പുറകെ പോയെങ്കിലും മോട്ടോർ സൈക്കിളുകളുടെ ചരിത്രം തന്നെ തിരുത്തിയെഴുതുന്ന പരീക്ഷണങ്ങളുമായി എൻഫീൽഡ് മുന്നേറി. 1932 ൽ ലണ്ടനിലെ ഒരു മോട്ടോർ ഷോയിൽ എൻഫീൽഡിന്റെ “സൃഷ്ടികളിലെ ഇതിഹാസം”എന്നറിയപ്പെടുന്ന ബുള്ളെറ്റ് പ്രദർശിക്കപ്പെട്ടു. 350 സി സി ബുള്ളറ്റ് 1949 ൽ മോട്ടോർ സൈക്കിൾ വിപണിയിൽ തരംഗം സൃഷ്ടിച്ചു. എന്നാൽ എൻഫീൽഡിന്റെ രാജവാഴ്ച അധിക കാലം നീണ്ടു നിന്നില്ല. 1960 കളിൽ ജപ്പാൻ കമ്പനികളുടെ തള്ളിക്കയറ്റത്തോടെ എൻഫീൽഡിന്റെ പല കമ്പനികളും അടച്ചു പൂട്ടേണ്ടി വന്നു. ഉടമസ്ഥാവകാശത്തിനും പുതിയ ആളുകൾ എത്തിയതോടെ 1971 ൽ ഇഗ്ലണ്ടിലെ എൻഫീൽഡ് യുഗത്തിന് പര്യവസാനമായി.

1949 ൽ മദ്രാസ് മോട്ടോഴ്സിലൂടെ ആണ് എൻഫീൽഡ് ഇന്ത്യയിൽ കാലുറപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഫ്ലയിങ് ഫ്‌ളീ മോഡൽ ബൈക്കിൽ സൈനികരെ പാരച്ചൂട്ടിൽ നിന്നും പറന്നിറങ്ങാൻ സഹായിച്ച എൻഫീൽഡ് 1952 ൽ ഇന്ത്യൻ സൈനികരുടെ ആവശ്യത്തിന് വേണ്ടിയും 350 സി സി ബൈക്കുകളൊരുക്കി. ഇതോടെയാണ് ഇന്ത്യയിൽ എൻഫീൽഡ് ശ്രദ്ധ ആകർഷിക്കുന്നത്. ഇന്ന് ചെന്നെയിൽ ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിൽ എൻഫീൽഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിക്കുന്ന എൻഫീൽഡ് യു കെയിലും യു എസിലും ഇറക്കുമതി ചെയ്യപ്പെടുന്നു.

കരുത്തിന്റെയും വിശ്വാസ്യതയുടെയും പര്യായമായി മാറിയ എൻഫീൽഡിന്റെ ബുള്ളെറ്റ്, തണ്ടർ ബേർഡ്, ക്ലാസ്സിക്‌, കോണ്ടിനെന്റൽ ശ്രേണികൾ യുവാക്കൾക്കിടയിലെ ഹരമാണ്. 50 വർഷത്തിന് മുകളിലായി നിർത്താതെ മോട്ടോർ സൈക്കിൾ നിർമിക്കുന്ന റോയൽ എൻഫീൽഡിന് ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല. യാത്രകളെ പ്രേമിക്കുന്ന സാഹസങ്ങളെ ഇഷ്ടപെടുന്ന ഒരു യുവജനത ഉള്ളിടത്തോളം കാലം ആ കുടു കുടു ശബ്ദം ഉയർന്നു കൊണ്ടേയിരിക്കും.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close