സ്‌കൂള്‍ കായികമേള… സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്

Spread the love

62ആമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ട്രാക്കുണര്‍ന്നു. മീറ്റിലെ ആദ്യമ ഇനമായ ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ 8 മിനിട്ട് 56 സെക്കന്‍ഡില്‍ ഒന്നാമനായി ഓടിയെത്തിയ തിരുവനന്തപുരം സായിലെ സല്‍മാന്‍ ഫറൂഖ് ആദ്യ സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ എന്‍.വി. അജിത്ത് (8.58 മിനിട്ട്) വെള്ളിയും സി.എച്ച്.എം.എച്ച്.എസ്.എസിലെ ഇളയവൂരിലെ വിഷ്ണു ബിജു വെങ്കലവും നേടി.
സീനിയര്‍ പെണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ ബേസിലിലെ ആദര്‍ശ് ഗോപിക്കാണ് സ്വര്‍ണം (8.51 മിനിട്ട്).പാലക്കാട് മാത്തൂര്‍ സ്‌കൂളിലെ എം.അജിത്ത് ( 9 മി.3.59 സെ.) വെള്ളിയും പാലക്കാട് പറളി എച്ച്.എസ്. എസിലെ പി.ശ്രീരാഗ് (9 മി.64 സെ.) വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഹോളിഫാമിലി എച്ച്.എസ്.എസ് കട്ടിപ്പാറയിലെ കെ.പി.സനിക സ്വര്‍ണം നേടി. കഴിഞ്ഞവര്‍ഷം സ്വര്‍ണം നേടിയ പാലക്കാട് കല്ലടി സ്‌കൂളിന്റെ സി. ചാന്ദ്‌നിക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കോതമംഗലം മാര്‍ ബേസിലിലെ ബില്‍ന ബാബുവിനാണ് വെങ്കലം. സീനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് കുമരംപുത്തൂര്‍ എച്ച്.എസ്.എസിലെ എം.പൗര്‍ണമി സ്വര്‍ണവും നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ പി.എസ് സൂര്യ വെള്ളിയും സായ് തിരുവനന്തപുരത്തിന്റെ മിന്നു പി. റോയ് വെങ്കലവും നേടി.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Leave a Reply

Your email address will not be published. Required fields are marked *

Close