എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചത് ഈ ചിത്രമാണ്…

Spread the love

തമിഴകത്ത് എന്നപോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് സൂര്യ. സൂര്യ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച വരവേല്‍പ്പാണ് കേരളത്തിലെ സിനിമാ പ്രേമികള്‍ നല്‍കാറുളളത്. സൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന് മികച്ച വരവേല്‍പ്പായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. തമിഴകത്ത് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കാക്ക കാക്ക,പേരഴകന്‍ സില്‌നു ഒരു കാതല്‍ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നത്. പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ജ്യോതികയെ സൂര്യ ആദ്യമായി കണ്ടിരുന്നത്. ജ്യോതികയെ ആദ്യം കണ്ട മാത്രയില്‍ തന്നെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് സൂര്യ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ പ്രണയം തുറന്നു പറയാനുളള ധൈര്യമില്ലാത്തതിനാല്‍ ജ്യോതികയോടുളള പ്രണയം പറയാന്‍ ആ സമയത്ത് സാധിച്ചിരുന്നില്ല .കാക്ക കാക്ക എന്ന ഗൗതം മേനോന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് സൂര്യ ജ്യോതികയോടുളള ഇഷ്ടം തുറന്നു പറഞ്ഞത്.2006ലാണ് സൂര്യ സഹതാരമായിരുന്ന ജ്യോതികയെ വിവാഹം കഴിക്കുന്നത്.


കഴിഞ്ഞ ദിവസം ഒരു സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങില്‍ വെച്ച് തന്നെ പ്രണയിക്കാന്‍ പഠിപ്പിച്ച ചിത്രത്തെക്കുറിച്ച് സൂര്യ മനസു തുറന്നിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത മൗനരാഗം എന്ന ചിത്രത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞിരുന്നത്. മൗനരാഗത്തില്‍ കാര്‍ത്തിക്കും രേവതിയും അഭിനയിച്ച മിസ്റ്റര്‍ ചന്ദ്രമൗലി എന്ന സീനാണ് തന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചതെന്നാണ് സൂര്യ പറഞ്ഞിരിക്കുന്നത്. 1970കളില്‍ ജനിച്ച എല്ലാവരുടെയും ഇഷ്ട പ്രണയ ചിത്രം ഇതായിരിക്കുമെന്നും പ്രണയം എന്താണെന്ന് പഠിച്ചത് ഈ സിനിമയില്‍ നിന്നായിരിക്കുമെന്നും സൂര്യ പറഞ്ഞു. കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്ക് നായകനാവുന്ന മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് സൂര്യ തന്റെ ഇഷ്ട പ്രണയ ചിത്രത്തെക്കുറിച്ച് മനസു തുറന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Leave a Reply

Your email address will not be published. Required fields are marked *

Close