അച്ഛാ, അമ്മേ എന്നോടു ക്ഷമിക്കു… യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Join our Whats App Group
Spread the love

ഭാര്യയുടെ അവിഹിതബന്ധത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്.
ഹൈദരബാദില്‍ ഇലക്ട്രീഷ്യനായ കെ ആചാരി (24) എന്ന യുവാവാണു തന്റെ ഭാര്യക്ക് അവിഹിതബന്ധം ഉണ്ട് എന്നും അവരെ വിവാഹം കഴിപ്പിച്ച് അയക്കണം എന്നും മാതാപിതാക്കള്‍ക്കു കുറിപ്പ് എഴുതിവച്ച ശേഷം ആത്മഹത്യ ചെയ്തത്. രണ്ടു വര്‍ഷം മുമ്ബായിരുന്നു ആചാരി ഉഷ റാണിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ഉണ്ട്.
തുടര്‍ന്നു ജോലി ആവശ്യത്തിനായി ആചാരിയും കുടുംബവും ശമീര്‍പേട്ടിലെ തുര്‍ക്കപ്പള്ളിയിലേയ്ക്കു താമസം മാറി. ഇവിടെ ഇയാള്‍ ഒരു കമ്ബനിയിലെ ഇലക്ട്രീഷ്യനായി ജോലി ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച ആത്മഹത്യ ചെയ്യും മുമ്പു തന്റെ മരണത്തിനു കാരണം അയല്‍വാസിയായ ശ്രീകാന്താണ് എന്ന് ആചാരി പിതാവിന് എസ് എം എസ് അയച്ചിരുന്നു. തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വച്ച് ഓഫായിരുന്നു. തുടര്‍ന്നു പിതാവു വിവരം അയല്‍വാസികളെ വിളിച്ചറിയിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
പ്രിയപ്പെട്ട അമ്മേ.. അച്ഛാ.. എന്നോട് ക്ഷമിക്കൂ.. ആര്‍ക്കും എന്നെ പോലൊരു മകനെ നല്‍കാതിരിക്കട്ടെ… ഞാനൊരു പരാജയമാണ്… എന്റെ അവസാന ആഗ്രഹം ഭാര്യ ഉഷയെ ശ്രീകാന്തിന് വിവാഹം ചെയ്തു നല്‍കുക എന്നതാണ്. ഇങ്ങനെ എഴുതിയ ആത്മഹത്യാ കുറിപ്പായിരുന്നു പൊലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകമടക്കമുള്ള മറ്റെന്തെങ്കിലും സാധ്യതയുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധച്ചു വരികയാണ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close