സുനന്ദ പുഷ്‌കറിന്റെ ദുരുഹ മരണം… പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു

Join our Group
Spread the love

എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഡല്‍ഹി പോലീസ് അവസാനിപ്പിക്കുന്നു. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ തിങ്കളാഴ്ച പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ വിവരം. തെളിവ് നശിപ്പിച്ചതിനും ആത്മഹത്യ പ്രേരണക്കും തരൂരിനെതിരെ കുറ്റം ചുമത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂസ് 18 ചാനലാണ്
ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്.
ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യകതമായിരുന്നു. തുടര്‍ന്നാണ് സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്. സുനന്ദ പുഷകര്‍ കേസ രാജ്യത്ത രാഷട്രീയ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട. കൊലപാതകത്തില്‍ ശശി തരൂരിന പങ്കുണ്ടെന്ന് ആരോപണം ബി.ജെ.പി ഉയര്‍ത്തിയിരുന്നു. സുബ്രഹമണ്യന്‍ സ്വാമി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ കേസില്‍ ഇടപെട്ടിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Expose Kerala

Close