കേരളത്തില്‍ ഇനി ഞായറാഴ്ച ശുചീകരണ ദിനം…

Join our Whats App Group
Spread the love

തിരുവനന്തപുരം: കേരളത്തെ കൊവിഡ് മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ പല വഴികളും നോക്കുകയാണ് പിണറായി സര്‍ക്കാര്‍. കേരളത്തില്‍ ഇനി ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നേ ദിവസം മുഴുവന്‍ ആളുകളും വീടുകളും പരിസരവും ശുചിയാക്കണം. പൊതു സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരിക്കും. കേരളത്തില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും പ്രതിദിനം 3000 ടെസ്റ്റുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവരാണ്. തമിഴ്‌നാട് 5, തെലങ്കാന 1, ഡല്‍ഹി 3, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് 1 വീതം. വിദേശത്തുനിന്ന് വന്ന 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെ 3 പേര്‍ക്ക് രോഗം വന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി. 445 പേര് ചികിത്സയിലുണ്ട്. ഇന്ന് 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. വന്ദേഭാരത് ദൗത്യം വഴി വിദേശങ്ങളില്‍ നിന്നും എത്തുന്ന ക്വാറന്റയിന്‍ ചിലവ് ഈടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ക്വാറന്റയിന്‍ ചിലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നും മാത്രമാണ് പണം ഈടാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുള്ള സംഘടനകള്‍ ഫളൈറ്റ് ചാര്‍ട്ട് ചെയ്തു വരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങള്‍ നടത്താനാകൂ. ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ സര്‍ക്കാര്‍ പിന്നീട് അറിയിക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ തീരുമാനവും പിന്നീട് അറിയിക്കും. വിദേശത്തു നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാരിനെ അറിയിക്കാതെ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close